ഓവുചാലില്‍ മാലിന്യം കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിന് നടപടിയായി
പട്ടാമ്പി: നഗരസഭ എട്ടാം വാര്‍ഡ് ലൗലികോര്ണര് അമ്പലത്തിന് സമീപത്തായുള്ള നവീകരിച്ച ഓവുചാലിലെ അഴുക്ക് മാലിന്യം ഒഴുക്കികളയുന്നതിന് നടപടിയായി. കൊതുകുകള്‍ പെറ്റുപരുകി പ്രദേശവാസികള്‍ പനി ഭീതിയില്‍ കഴിയുന്നതിനെ സംബന്ധിച്ച് പൗരസമിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ കെട്ടികിടക്കുന്ന മലിനജലത്തില്‍ കൊതുകുശല്യം രൂക്ഷമായതിന് പരിഹാരം കാണാത്തതിനെ സംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ഡ് കൗണ്‍സിലറോട് തുടക്കത്തില്‍തന്നെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ലെന്ന് പൗരസമിതി അംഗങ്ങള്‍ പറഞ്ഞു.
അമ്പലത്തിലേക്ക് വരുന്ന വിശ്വാസികള്‍ക്കും സമീപത്തായി സ്കൂള്‍ ബസ് കാത്ത് നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കും കൊതുകു കടി ഏല്ക്കുന്നതിനാലും പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഉള്ളതിനാലും അടിയന്തര നടപടി കൈകൊള്ളാന്‍ പൗരസമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് മാലിന്യം ഒഴുക്കികളയാന്‍ താല്കാലിക നടപടിയായത്.
അതെസമയം തുടര്പരിഹാരം നല്‍കിയില്ലെങ്കില്‍ നവീകരിച്ച ഓവുചാല്‍ പൊളിച്ചുനീക്കുമെന്ന് പൗരസമിതിയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."