HOME
DETAILS

എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണം രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

  
backup
November 21 2018 | 19:11 PM

%e0%b4%8e%e0%b4%82-%e0%b4%90-%e0%b4%b7%e0%b4%be%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ഷാനവാസിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും കേരളത്തിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി കോവിന്ദ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും അദ്ദേഹം അനുശോചനസന്ദേശം പോസ്റ്റ്‌ചെയ്തിരുന്നു.
ഷാനവാസ് വലിയമനുഷ്യസ്‌നേഹിയും പ്രഗല്‍ഭ പാര്‍ലമെന്റേറിയനുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പ്രസ്താവനയില്‍ പറഞ്ഞു.
എം.ഐ ഷാനവാസിന്റെ സാമൂഹികസേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. ഷാനവാസിന്റെ വിയോഗത്തിലൂടെ അടുത്തസുഹൃത്തിനെയാണ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. പാവപ്പെട്ടവര്‍ക്കും അധസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഷാനവാസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അനുശോചിച്ചു. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, അസമില്‍ നിന്നുള്ള പാര്‍ലമെന്റംഗം സുസ്മതി ദേവ് തുടങ്ങിയവരും അനുസ്മരിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
വിടപറഞ്ഞ എം.ഐ ഷാനവാസ് എം.പി സംശുദ്ധമായ പൊതുജീവിതം നയിച്ച വ്യക്തിത്വമായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. മതേതരത്വം കശാപ്പുചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തെ പോലുള്ള രാഷ്ട്രീയ നേതാവിന്റെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.


എ.കെ ആന്റണി
വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായിരുന്നു എം.ഐ ഷാനവാസ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി അനുസ്മരിച്ചു. ദേശീയതലത്തില്‍ പല പ്രതിസന്ധികളിലും ഷാനവാസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് കരുത്ത് പകരുന്നതായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസ് നിലപാട് പലപ്പോഴും വിശദീകരിച്ചിരുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കേരളത്തിനും തീരാ നഷ്ടമാണെന്നു ആന്റണി പറഞ്ഞു.


സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍


മുസ്‌ലിം സമുദായത്തിന്റെ നന്മക്കും പുരോഗതിക്കും നിലകൊള്ളുകയും രാജ്യത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കാന്‍ യത്‌നിക്കുകയും ചെയ്ത വ്യക്തിത്വത്തിനുടമയായിരുന്നു എം.ഐ ഷാനവാസ് എം.പിയെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അനുസ്മരിച്ചു. ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട പ്രഗല്‍ഭനായ പാര്‍ലിമെന്റേറിയനായിരുന്നു അദ്ദേഹം, തങ്ങള്‍ പറഞ്ഞു.


കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
എം.ഐ ഷാനവാസിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത് കര്‍മോത്സുകനായ രാഷ്ട്രീയ നേതാവിനെയാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
മതസമൂഹങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പണ്ഡിതന്മാരുടെ നിലപാടുകള്‍ ആരാഞ്ഞുവേണം തീരുമാനങ്ങളെടുക്കേണ്ടതെന്ന നിലപാടില്‍ ഉറച്ചുനിന്നു.
സമസ്തയുടെ അനേകം സമ്മേളന സദസുകളിലും മറ്റും പങ്കെടുക്കുകയും പൂര്‍വകാല സമസ്ത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. രാജ്യത്തെ മുസ്‌ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളെ എല്ലാ മേഖലകളിലും ഉയര്‍ത്തികൊണ്ടുവരുന്നതിനു അശ്രാന്ത പരിശ്രമം നടത്തിയ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് വരുത്തിയത്.


പിണറായി വിജയന്‍
വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലെത്തിയ എം.ഐ ഷാനവാസ് കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തി. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ലോക്‌സഭയില്‍ ശക്തിയായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


പി.കെ കുഞ്ഞാലിക്കുട്ടി
കേരള രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിദ്യാര്‍ഥി രാഷ്ട്രീയക്കാലം മുതല്‍ മലബാറില്‍ നിറഞ്ഞുനിന്ന സാന്നിധ്യമാണ് അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു.


രമേശ് ചെന്നിത്തല
എം.ഐ ഷാനവാസിന്റെ നിര്യാണത്തോടെ എറ്റവും അടുത്ത സഹപ്രവര്‍ത്തകനെയും സഹോദരനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉശിരനായ സംഘാടകനും വാഗ്മിയും ആയിരുന്ന അദ്ദേഹം തികഞ്ഞ പോരാളിയായിരുന്നു. വയനാടിന്റെ വികസനത്തിനായി വിലപ്പെട്ട സംഭാവനകളാണ് എം.പി എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. അസുഖം വേട്ടയാടിയ സമയത്തും വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വികസന പ്രവര്‍ത്തനത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് എം.ഐ ഷാനവാസിന്റെ നിര്യാണത്തോടെ സംഭവിച്ചിരിക്കുന്നത്.


മുല്ലപ്പള്ളി രാമചന്ദ്രന്‍
ദീര്‍ഘകാലം പാര്‍ട്ടിയുടെ ജിഹ്വയായിരുന്ന എം.ഐ ഷാനവാസിന്റെ സാന്നിധ്യം വളരെ ആവശ്യമുള്ള നിര്‍ണായക ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിനും വ്യക്തിപരമായി തനിക്കും അത് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.


കോടിയേരി ബാലകൃഷ്ണന്‍
കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം നയിക്കാന്‍ ഊര്‍ജസ്വലമായ നേതൃത്വം അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.


വി.എം സുധീരന്‍
സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് ഷാനവാസുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ അതിയായി ദുഃഖിക്കുന്നതായും കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


പി.വി അബ്ദുല്‍ വഹാബ് എം.പി
എ.ഐ ഷാനവാസിന്റെ നിര്യാണത്തിലൂടെ ഒരു സഹോദരനെയും കുടുംബസുഹൃത്തിനേയുമാണ് നഷ്ട്ടപ്പെട്ടതെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. യു.ഡി.എഫിനും തനിക്ക് വ്യക്തിപരമായും നികത്താനാവാത്ത നഷ്ടമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ എന്ന നിലയിലും ഏറെ അടുത്ത് ഇടപ്പെട്ടിരുന്നു. വര്‍ഗീയ സംഘടനകള്‍ക്കെതിരേ കര്‍ശന നിലപാട് സ്ഥിരീകരിച്ചിരുന്ന വ്യക്തിയാണ്.


അബ്ദുസമദ് സമദാനി
കേരള രാഷ്ട്രീയത്തില്‍ വിശിഷ്ട സാന്നിധ്യമായിരുന്നു എ.ഐ ഷാനവാസെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി അനുസ്മരിച്ചു. മതേതര രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പ്രതീകമായിരുന്നു ഷാനവാസ്. ജനാധിപത്യ സംവാദ വേദികളില്‍ അതിന്റെ ധൈഷണിക പ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ശോഭിക്കുകയും ചെയ്തു.സംസ്‌കാര സമ്പന്നതയും മൂല്യബോധവും പൊതുജീവിതത്തില്‍ ഉടനീളം കാത്തുസൂക്ഷിച്ച ഷാനവാസ് തന്റെ സൗഹൃദ വലയങ്ങളിലെ സ്‌നേഹ സാന്നിധ്യവുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  11 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  19 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  27 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago