'ഉത്തരേന്ത്യന്‍ പൊലിസുകാരെ നിയമിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു'
കൊട്ടാരക്കര: ഉത്തരേന്ത്യന്‍ പൊലിസുകാരെ നിയമിച്ചു ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് വി മുരളീധരന്‍ എം.പി
കൊട്ടാരക്കര സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായി മനസിലാക്കിയാല്‍ യു.ഡി.എഫ് നേതാക്കള്‍ നിരോധനഞ ലംഘിക്കുമെന്നു പറഞ്ഞാണ് ശബരിമയിലേക്ക് പോയത്. എന്നിട്ട് അവരെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായില്ല. ബി.ജെ.പി നേതാക്കള്‍ നിരോധനഞ ലംഘിക്കാനല്ല,മറിച്ച് ദര്‍ശനത്തിന് പോയപ്പോഴാണ് അറസ്റ്റ് ചെയ്തത.് ഇത് യു.ഡി.എഫിനോടുള്ള പിണറായിയുടെയും യദീഷ് ചന്ദ്രയുടെയും ഇരട്ടത്താപ്പാണെന്ന് മുരളീധരന്‍ പറഞ്ഞു. ശബരിമലയിലെ വിഷയം സി.പി.എം രാഷ്ട്രീയ പ്രേരിതമായാണ് കാണുന്നത്. അതുകൊണ്ടാണ് സുരേന്ദ്രന് ജാമ്യം കിട്ടിയപ്പോള്‍ ജനകീയാ സമരങ്ങളുടെ പേരില്‍ പുതിയ അറസ്റ്റുമായി പൊലീസ് രംഗത്ത് വന്നിട്ടുള്ളത്. ശബരിമലയില്‍ കൂട്ടമായാണ് ശരണം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."