ഗള്‍ഫ് നാടുകളില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
ജിദ്ദ: ഒരുമാസത്തെ വ്രതശുദ്ധിക്ക് വിരാമം കുറിച്ച് ഒമാനൊഴികെയുള്ള ഗള്‍ഫ് നാടുകളില്‍ വിശ്വാസി സമൂഹം ഈദുല്‍ ഫിത്വറിനെ വരവേറ്റു. റമദാന്റെ ചൈതന്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് വിവിധ സംഘടനകളും കൂട്ടായ്മകളും രൂപം നല്‍കിയിരുന്നത്.
സഊദി മതകാര്യ വകുപ്പിന് കീഴില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ കനത്ത സുരക്ഷ മുന്നൊരുക്കങ്ങളോട് കൂടിയാണു രാജ്യത്ത് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചത്. സുരക്ഷാ ഭീഷണി നേരിടുന്ന ചില പ്രദേശങ്ങളില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി.
സഊദിയില്‍ മിക്ക കമ്പനികള്‍ക്കും ബുധനാഴ്ച വരെയാണ് അവധി. വ്യാഴാഴ്ച ജോലിക്ക് ഹാജരാകണം. വ്യാഴം കൂടി അവധി നല്‍കി ജീവനക്കാര്‍ക്ക് വെള്ളി, ശനി അവധി ദിനങ്ങള്‍ കൂടി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കിയ കമ്പനികളുമുണ്ട്.
സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് ശവ്വാല്‍ 15 വരെ അവധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍ത്തിവച്ച ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ പുനഃസ്ഥാപിച്ചതും അവധി ദിനങ്ങള്‍ ഒരാഴ്ച നീട്ടിയതും സ്വദേശികള്‍ക്കിടയിലും ആഘോഷ മധുരം ഇരട്ടിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."