HOME
DETAILS
MAL
മദ്യലഹരിയിലെത്തി ആക്രമണം: യുവാവ് റിമാന്റില്‍
backup
November 21 2018 | 19:11 PM
അഞ്ചാലുംമൂട്: വീട്ടില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പനയം അമ്പഴവയലില് മദ്യലഹരിയിലെത്തി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്റില്‍. അമ്പഴവയല്‍ ആര്യഭവനില്‍ ഉണ്ണികൃഷ്ണനെയാ(36)ണ് കോടതി റിമാന്റ് ചെയ്തത്. അയല്‍വാസികളായ ശ്യാം ഭവനില്‍ ശശിധരന് പിള്ള(54), ഭാര്യ സുധ(46), മകന് ശരത് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.ശരത്തിനെ വെട്ടിയപ്പോള്‍ തടസം പിടിക്കാന്നെത്തിയ മാതപിതാക്കളെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."