സിറാജുല്‍ ഹുദയുടെ ഭൂമികൈയേറ്റം വിജിലന്‍സ് പിടികൂടി
തൊട്ടില്‍പ്പാലം: കുറ്റ്യാടി സിറാജുല്‍ ഹുദയുടെ ഭൂമികൈയേറ്റം വിജിലന്‍സ് പിടികൂടി. സംസ്ഥാന പാതയില്‍ ഓത്യോട്ട് പാലത്തിന് സമീപത്ത് പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള ഭൂമികൈയേറ്റമാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്.
പ്രസ്തുത ഭൂമിക്ക് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദിന്റെ പുനരുദ്ധാരണത്തിനിടെ മണ്ണിട്ട് നികത്തിയാണ് സര്‍ക്കാര്‍ ഭൂമിയും കൈവശപ്പെടുത്തിയത്. ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഇരുഭൂമിയും സമാന്തരമായി ഉയര്‍ത്തിയ നിലയിലായിരുന്നു.
അതേസമയം കൈയേറ്റം സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പുറംലോകം അറിയാതിരിക്കാന്‍ രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പണം കൊടുത്ത് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ നീക്കം നടത്തിയെങ്കിലും ഉദ്യേഗസ്ഥരില്‍ ചിലരുടെ ശക്തമായ ഇടപെടലാണ് സംഭവം പുറത്തിറിയാന്‍ ഇടയാക്കിയത്. കായക്കൊടി കുറ്റ്യാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയാണ് കൈയേറ്റി ഭൂമിയുള്ളത്. എന്നാല്‍ കൈയേറിയ ഭൂമി പൂര്‍ണമായും കുറ്റ്യാടി പഞ്ചായത്തിലും സിറാജുല്‍ ഹുദയുടെ ഭൂമി കായക്കൊടി പഞ്ചായത്തിലുമാണ്. ഒടുവില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലില്‍ ഇരുഭൂമികളും അതിരിട്ട് വേര്‍തിരിച്ച് പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."