ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് പണം അയച്ച കേസില്‍ യുവാവ് പിടിയില്‍
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് പണം അയച്ച കേസില്‍ കുവൈത്തില്‍ യുവാവ് അറസ്റ്റില്‍. കുവൈത്ത് പൊലിസ് അറസ്റ്റ് ചെയ്ത ഇയാളെ എന്‍.ഐ.എക്ക് കൈമാറും. അബ്ദുല്ല ഹാദി അബ്ദുല്‍ റഹ്മാന് അല്‍ ഇനേസിയാണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനകളെ സഹായിച്ചതായി ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. പാകിസ്താനില്‍നിന്ന് 2013ലാണ് ഇയാള്‍ കുവൈത്തിലേക്കു കടന്നത്. ഇതിനുമുന്‍പും ഐ.എസ് അനുഭാവികള്‍ക്ക് ഇയാള്‍ പണം നല്‍കിയിരുന്നുവെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പനവേലില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന അരീബ് മജീദിന് ഇയാള്‍ പണം നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. ആയിരം ഡോളര്‍ ഇനേസി തനിക്ക് നല്‍കിയതായി മജീദ് മൊഴിനല്‍കിയിരുന്നു. മജീദിനെ കൂടാതെ ഇയാളുടെ മൂന്നു സുഹൃത്തുക്കള്‍ക്കും കുവൈത്തില്‍ നിന്ന് ഇനേസി പണം അയച്ചിരുന്നു. മജീദും സുഹൃത്തുക്കളും 2014ല്‍ ഇറാഖില്‍ കഴിയുമ്പോഴായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."