മാനവമൈത്രിയുടെ വിളംബരമായി നബിദിനാഘോഷം
കോഴിക്കോട്: മാനവിക ഐക്യത്തിന് മതം തടസമല്ലെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1493ാം ജന്മദിനാഘോഷം മാനവമൈത്രിയുടെ വിളംബരമായി.
നാടെങ്ങും പ്രവാചക പ്രകീര്‍ത്തനങ്ങളോടെ വിശ്വാസികള്‍ നബിദിനാഘോഷത്തില്‍ മുഴുകി.സമുദായത്തിലെ ഒരു വിഭാഗം നബിദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്നപ്പോഴും ഇതരമതസ്ഥര്‍ എല്ലായിടത്തും നബിദിനാഘോഷത്തിന് പിന്തുണയും സഹായവുമായി രംഗത്തുവന്നു. നബിദിന പരിപാടികള്‍ നടത്താന്‍ സ്ഥലം വിട്ടുനല്‍കി ക്രൈസ്തവ വിശ്വാസികളും നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് പായസവും മധുരവും വിതരണം ചെയ്ത് അയ്യപ്പ ഭക്തരും മതേതര മാതൃകകളായി.
നബിദിന സമ്മേളനങ്ങളില്‍ ഇതര മതവിഭാഗാംഗങ്ങളായ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
പുലര്‍ച്ചെ പള്ളികളില്‍ മൗലിദ് (പ്രവാചക പ്രകീര്‍ത്തനം) പാരായണത്തോടെയാണ് നബിദിനാഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് രാവിലെ ഘോഷയാത്ര നടന്നു. ഘോഷയാത്രകള്‍ ഗതാഗതം സ്തംഭിപ്പിക്കരുതെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നുമുള്ള സമസ്ത നേതാക്കളുടെ ആഹ്വാനം പാലിച്ചുകൊണ്ടായിരുന്നു ആഘോഷപരിപാടികള്‍. രാവിലെ പുതുവസ്ത്രമണിഞ്ഞ് മദ്‌റസകളിലെത്തിയ വിദ്യാര്‍ഥികള്‍ മൗലിദിലും കലാമത്സരങ്ങളിലും പങ്കാളികളായി. ഉച്ചയോടെ അന്നദാനവും തുടര്‍ന്ന് മറ്റു പരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."