HOME
DETAILS
MAL
സഭയില്‍ മറുപടി പറയാന്‍ മന്ത്രി വിമുഖത കാട്ടിയില്ലെന്ന്
backup
August 06 2016 | 19:08 PM
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ നിയമസഭാ സമാജികരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് വിദ്യാഭ്യാസമന്ത്രി വിമുഖത കാട്ടിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജൂലൈ 11ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കേണ്ടിയിരുന്ന നക്ഷത്രചിഹ്നമിടാത്ത 102 ചോദ്യങ്ങളില്‍ 102 എണ്ണത്തിനും നിശ്ചിത സമയപരിധിക്കകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്.
ജൂലൈ 18ന് മന്ത്രി മറുപടി നല്‍കേണ്ടിയിരുന്ന നക്ഷത്രചിഹ്നമിടാത്ത 85 ചോദ്യങ്ങളില്‍ 80 എണ്ണത്തിനും നിശ്ചിത സമയപരിധിക്കകം മറുപടി നല്‍കിയിട്ടുണ്ട്. നിമസഭാ സെക്രട്ടേറിയറ്റിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."