തിരുനബിയുടെ ദീപ്ത സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു
മാള: സ്‌നേഹത്തതിന്റേയും കാരുണ്യത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബിയുടെ തിരുപ്പിറവിയുടെ ദീപ്ത സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. മഹല്ല്, മദ്‌റസ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തല്‍, ഘോഷയാത്ര, മൗലീദ് സദസ്, കലാ മത്സരങ്ങള്‍ ദഫ് പ്രോഗ്രാം പരിപാടികള്‍ നടന്നു . മാരേക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ അബൂബക്കര്‍ ബാഖവി കോല്‍പാടം മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി . മഹല്ല് പ്രസിഡന്റ് കെ.എ ഇബ്‌റാഹീം അധ്യക്ഷനായി. അബ്ദുല്‍ കരീം മുസ്‌ലിയാര്‍, സെക്രട്ടറി എം.എസ് നസീര്‍ പ്രസംഗിച്ചു.
കാട്ടിക്കരകുന്ന് മസ്ജിദ് നൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. പ്രസിഡന്റ് എം.കെ അബ്ദുല്‍ കരീം പതാക ഉയര്‍ത്തി. ഇമാം അനീര്‍ ബാഖവി നേതൃത്വം നല്‍കി. അഷ്ടമിച്ചിറ ഈസ്റ്റ് മസ്ജിദ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. പ്രസിഡന്റ് പി.എസ് അബ്ദു റഹ്മാന്‍ പതാക ഉയര്‍ത്തി. ഇമാം ഫൈസല്‍ റഹ്മാനി നേതൃത്വം നല്‍കി.
വടമ ജുമുഅ മസ്ജിദില്‍ പ്രസിഡന്റ് ഫൈസല്‍ റഹ്മാനി പതാക ഉയര്‍ത്തി. ഇമാം മുഹമ്മദ് കോയ ബാഖവി മൗലീദ് സദസിന് നേതൃത്വം നല്‍കി .അന്നമനട മസ്ജിദില്‍ പ്രസിഡന്റ് എം.എച്ച് ഫൈസല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദര്‍ ബാഖവി നേതൃത്വം നല്‍കി. കാരൂര്‍ മഹല്ലില്‍ പ്രസിഡന്റ് വി.വി സാബു പതാക ഉയര്‍ത്തി. ഇമാം പികെ സിദ്ധീഖ് മൗലവി, നജീബ് അന്‍സാരി, മൂസ മുസ്‌ലിയാര്‍ മൗലീദ് സദസിന് നേതൃത്വം നല്‍കി .
പുത്തന്‍ചിറ കിഴക്കേ മഹല്ലിന്റെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി പതാക ഉയര്‍ത്തി. മൗലീദ് സദസിന് അബൂബക്കര്‍ ബാഖവി കോല്‍പാടം നേതൃത്വം നല്‍കി. പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ല് ചെയര്‍മാന്‍ എം .ബി സെയ്തു പതാക ഉയര്‍ത്തി. മൗലീദ് സദസിന് അബ്ദുല്‍ അസീസ് ലത്തീഫി നേതൃത്വം നല്‍കി. കോവിലകത്ത്കുന്ന് മസ്ജിദ് പ്രസിഡന്റ് നവാസ് റഹ്മാനി പതാക ഉയര്‍ത്തി . സ്വാദിഖ് റഹ്മാനി മൗലീദിന് നേതൃത്വം നല്‍കി. നെടുങ്ങാണം മഹല്ലില്‍ പ്രസിഡന്റ് ഇസ് മാഈല്‍ സാഹിബ് പതാക ഉയര്‍ത്തി. ഖത്തീബ് ശരീഫ് ഫൈസി മൗലീദിന് നേതൃത്വം നല്‍കി.
ചെറുതുരുത്തി: തൊഴുപ്പാടം മദ്‌റസയുടെ നേതൃത്വത്തില്‍ കാലത്ത് മഹല്ല് പ്രസിഡന്റ് പി.കെ മൊയ്തിന്‍ കുട്ടി പതാക ഉയര്‍ത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് എം.കെ അബ്ദുള്‍ റഹ്മാന്‍ ദാരിമി അധ്യക്ഷനായി. കെ.കെ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, അബുള്‍ ജബ്ബാര്‍ മൗലവി, പി.എം മുസ്തഫ, ടി.എം അബൂബക്കര്‍, ദാവൂദ് ബാഖവി, കണ്‍വീനര്‍ വി.ഐ റസാഖ്, ചെയര്‍മാന്‍ ആലി അഹമദ് തുടങ്ങിയവര്‍ സംസാരിച്ചു.
ചെറങ്കോണം മുഹിയുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന ഘോഷത്തിന്റെ ഭാഗമായി മഹല്ല് മുതവല്ലി ജനാ.അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മഹല്ല് ജനറല്‍സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍, ഖത്തീബ് സൈതലവി ദാരിമി, യു.എം നൗഷാദ്, അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മങ്കര മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കു എം.കെ അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി. ഖത്തീബ് മുഹമ്മദ് ബഷീര്‍ ബാഖവി, മഹല്ല് കമ്മിറ്റി ഭാരവാഹികളായ എസ്.കെ മുഹമ്മദ്, ഇ.യു മുഹമ്മദ് , എന്‍.എം അബൂബക്കര്‍, എന്‍.എം ഇസ്മയില്‍, ഖാലിദ്, കളത്തില്‍ ബഷീര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍: ചേരമാന്‍ ജുമാ മസ്ജിദ് നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സയിദ് പതാക ഉയര്‍ത്തി. സെക്രട്ടറി എസ്.എ അബ്ദുള്‍ ഖയ്യും, ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി, അസി: ഇമാം ഷാനവാസ് അല്‍ ഖാസിമി, അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ബി ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗുരുവായൂര്‍: ചൂല്‍പ്പുറം മഹല്ല് കമ്മിറ്റി വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. പ്രസിഡന്റ് എ.ടി ഹംസ പതാക ഉയര്‍ത്തി.
തൈക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം മഹല്ല് പ്രസിഡന്റ് റഷീദ് കുന്നിക്കല്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഖത്വീബ് ഇസ്മായില്‍ റഹ്മാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ആര്‍.എം റാഫി, കെ.എ മൊയ്തുണ്ണി ഹാജി, പി.കെ ജമാലുദ്ദീന്‍, എന്‍.കെ ഉമ്മര്‍ ഹാജി, ആര്‍.എ അബ്ദുള്‍ അസീസ് പങ്കെടുത്തു.
ഗുരുവായൂര്‍ ടൗണ്‍ മഹല്ല് കമ്മിറ്റി നബിദിനാഘോഷം നടത്തി. കെ.ടി കാദര്‍ ഹാജി പതാക ഉയര്‍ത്തി.
കുരഞ്ഞിയൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി, ദുആ സമ്മേളനം, കലാപരിപാടികള്‍ നടന്നു. കൂനംമുച്ചി കുട്ടിക്കൂട്ടം നബദിനാഘോഷ ഭാഗമായി ദഫ് മുട്ട്, പുസ്തക വിതരണം എന്നിവ സംഘടിപ്പിച്ചു. ചൊവ്വല്ലൂര്‍ ജുമാമസ്ജിദില്‍ നബിദിന റാലി, ഭക്ഷണ വിതരണം, കലാപരിപാടികള്‍, പ്രഭാഷണം നടന്നു.
കൈപ്പമംഗലം: തീരദേശത്ത് വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.
കൂരിക്കുഴി 18 മുറി സിറാജുല്‍ഹുദാ മദ്‌റസയില്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് പതാക ഉയര്‍ത്തി. ഹംസ ബാഖവി നിലമ്പൂര്‍ സന്ദേശം നല്‍കി. യൂസഫ് സഖാഫി അകലാട് പ്രാര്‍ഥന നിര്‍വഹിച്ചു. 18 മുറി ജാറം അല്‍ മദ്‌റസത്തുല്‍ അസരിയ്യയില്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. ഹുസൈന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ചളിങ്ങാട് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മഹല്ല് ഖത്തീബ് മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. കെ.പി അബൂബക്കര്‍ സഅദി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് പി.ബി മൂസ ഉദ്ഘാടനം ചെയ്തു. അക്ബര്‍ അലി ബാഖവി നബിദിന സന്ദേശം നല്‍കി. ടി.കെ സെയ്തു റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. 18 മുറി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രസിഡന്റ് ടി.കെ ഉബൈദ് പതാക ഉയര്‍ത്തി. നൗഫല്‍ റഹ്മാനി റാലിക്ക് നേതൃത്വം നല്‍കി. പെരിഞ്ഞനം ജമാലിയ്യ മദ്‌റസയില്‍ അബ്ദു റഹ്മാന്‍ അഷ്‌റഫി പതാക ഉയര്‍ത്തി. കക്കാത്തിരുത്തി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ ഉബൈദ് ഹാജി പതാക ഉയര്‍ത്തി. പെരുമറ്റം മുഹ്യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഉമര്‍ സഅദി സന്ദേശം നല്‍കി.
ചെന്ത്രാപ്പിന്നി സി.വി.സെന്റര്‍ നൂറുല്‍ ഹുദാ മദ്‌റസയില്‍ പ്രസിഡന്റ് പി.എം. ഇബ്രാഹിം കുട്ടി പതാക ഉയര്‍ത്തി. ഇസ്മയില്‍ അഷ്‌റഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബൂത്വാഹിര്‍ ഫാളിലി നബിദിന സന്ദേശം നല്‍കി. എടത്തിരുത്തി പല്ല ബദരിയ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തല്‍ നബിദിനാഘോഷം സംഘടിപ്പിച്ചു.
എടത്തിരുത്തി പല്ല ബദരിയ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു.
അന്തിക്കാട്: മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് കെ.കെ അബ്ദുല്‍ സലാം ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് ബഷീര്‍ സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പി.കെ.അബ്ദുല്‍ മുഹ്‌സിന്‍ സംസാരിച്ചു.
അന്തിക്കാട്: മുറ്റിച്ചൂര്‍ മഹല്ല് കമ്മിറ്റി, സബുലുല്‍ ഹുദാ മദ്‌റസ, കാരാമാക്കല്‍ ഇല്‍മുല്‍ ഹുദാ മദ്‌റസ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു.
മഹല്ല് പ്രസിഡന്റ് മുഹമ്മദ് സഗീര്‍ ഹാജി പതാക ഉയര്‍ത്തി. മൗലിദ് പാരായണത്തിന് സദര്‍ എന്‍.എ.ഷാഹുല്‍ ഹമീദ് മൗലവി, ഖത്തീബ് മുഹമ്മദ് മീരാന്‍ ദാരിമി അല്‍ ഹൈതമി നേതൃത്വം നല്‍കി. കാരാമാക്കല്‍ മദ്‌റസയില്‍ നടന്ന മൗലിദ് പാരായണത്തിന് മുഹമ്മദ് മുസ്‌ലിയാര്‍, ഉമര്‍ അഹ്‌സനി, എ.എസ് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി.
എരുമപ്പെട്ടി: പന്നിത്തടം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മഹല്ല് രക്ഷാധികാരി എ.എ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് ശരീഫ് ഫൈസി നബിദിന സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന നബിദിന ഘോഷയാത്രക്ക് മഹല്ല് പ്രസിഡന്റ് എ.എ. ഹസന്‍, സെക്രട്ടറി സി.എസ്.ഹബീബ് തങ്ങള്‍, സദര്‍ മുഅല്ലിം മുഹമ്മദലി ലത്വീഫി, ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റസാഖ് അഹ്‌സനി നേതൃത്വം നല്‍കി.
വെള്ളത്തേരി നൂറുല്‍ ഹുദാ മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ക്ക് ഉസ്താദ് അബ്ദുള്‍ ലത്തീഫ് ബാഖവി, പ്രസിഡന്റ് സി.സി ഹാജി കൊട്ടിലിങ്ങല്‍, സെക്രട്ടറി ഹംസ കുട്ടി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
മുള്ളൂര്‍ക്കര: നബി ദിനത്തിന്റെ ഭാഗമായി മുള്ളുര്‍ക്കര മഹല്ല് യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇജ്തി മാഉല്‍ മീലാദ് എം.സി പുക്കോയ തങ്ങള്‍ നഗറില്‍ നടന്നു. മഹല്ല് പ്രിസിഡന്റ് എം.പി കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് എം.കെ. സുഫൈല്‍ തങ്ങള്‍ അധ്യക്ഷനായി. മഹല്ല് ഖത്തീബ് കെ.അബുബക്കര്‍ അന്‍വരി മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഉമ്മര്‍, സി.കെ മൊയ്തിന്‍ കുട്ടി ഹാജി, പി.എ അബ്ദുള്‍ സലാം, സി.എച്ച് ബഷീര്‍ അഹമ്മദ് ബുര്‍ഹാനി, എ.എച്ച് മുഹമ്മദ്, പി എസ് അബുബക്കര്‍, എ. എം മുഹമ്മദ്, എം.എം.മൊയ്തിന്‍ കുട്ടി, കെ.എം.മുഹമ്മദ് , വി.കെ.അബുബക്കര്‍ അന്‍വരി, സി.എം റിയാസ്, പി.എ. ത്വാഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാടാനപ്പള്ളി: തൃത്തല്ലൂര്‍ വെസ്റ്റ് മുഹമ്മദിച്ച മദ്‌റസയില്‍ നബിദിനം ആഘോഷിച്ചു.
പ്രസിഡന്റ് റഫീക് പതാക ഉയര്‍ത്തി. മുഹമ്മദ് അബ്ദുന്നൂര്‍, സെക്രട്ടറി ജാഫര്‍മാസ്റ്റര്‍, ട്രഷറര്‍ എ.എ ഷാഹുല്‍ ഹമീദ്, മുഹമ്മദ് ഹനീഫ ഹാജി, സി.എം ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, എ.എം നൂറുദ്ദീന്‍, ആഷിഖ് നേതൃത്വം നല്‍കി.
അന്തിക്കാട്: പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. ഘോഷയാത്ര, കുടുംബ സംഗമം, ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് കെ.എസ്.എം ബഷീര്‍ ഹാജി പതാക ഉയര്‍ത്തി. ഘോഷയാത്രയ്ക്ക് മഹല്ല് ഖത്തീബ് അബ്ദുള്‍ ലത്തീഫ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കുടുംബ സംഗമത്തില്‍ സഈദുദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. യൂസഫ് പാണ്ടോളി, അബ്ദുള്‍ ജബ്ബാര്‍ സംസാരിച്ചു.
എരുമപ്പെട്ടി: എരുമപ്പെട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. കെ.കെ മൊയ്തുട്ടി ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് ബഷീര്‍ സഖാഫി നബിദിന സന്ദേശം നല്‍കി. തുടര്‍ന്ന് നബിദിന ഘോഷയാത്ര നടത്തി. മഹല്ല് പ്രസിഡന്റ് ഫസലു റഹീം, സെക്രട്ടറി റസാഖ് ഹാജി, സദര്‍ മുഅല്ലിം മുഹമ്മദ് ബാഖവി, ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഇസഹാക്ക് സഖാഫി, എം.എം നിഷാദ്, മുത്തലിബ് ഹാജി, കെ.കെ മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചാവക്കാട്: എടക്കഴിയൂര്‍ അന്‍സാര്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റിയുടെ നേതൃത്വത്തില്‍നബിദിനാഘോഷം നടത്തി.ഷബീര്‍ കല്ലയില്‍, അബൂബക്കര്‍ മുസ്‌ലിയാര്‍, സദര്‍ മുഅല്ലിം മരക്കാര്‍ മൗലവി, മരക്കാര്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, അലി എന്നിവര്‍ നേതൃത്വം നല്‍കി.
ഘോഷയാത്രയ്ക്ക് ക്ഷേത്ര മുറ്റത്ത് സ്വീകരണം നല്‍കി
അന്തിക്കാട്: നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്ര മുറ്റത്ത് ഒരുക്കിയ സ്വീകരണം മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട കാഴ്ചയായി.
ചെമ്മാപ്പിള്ളി നൂറുല്‍ ഹുദാ മദ്‌റസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിന റാലിക്കാണ് ചെമ്മാപ്പിള്ളി ആനേശ്വരംമഹാദേവ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്. ക്ഷേത്ര ക്ഷേമസമിതിയും മാതൃസമിതിയും ഭക്തരും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്ഷേത്ര മുറ്റത്ത് നബിദിന റാലിക്കും ക്ഷേത്രത്തിലെ ചിറകെട്ടോണം ചടങ്ങിന് മദ്‌റസ മുറ്റത്തും സ്വീകരണം ഒരുക്കുന്നത് പതിവാണ്.
ഇ.പി.ഗിരീഷ്, ടി.എം.അശോകന്‍, ടി.യു അബ്ദുല്‍ കരീം, ഇ.പി ഹരീഷ്, ടി.യു സദാനന്ദന്‍, വത്സല വാസുദേവന്‍, ഗീതാ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."