ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്പനയ്ക്കൊരുങ്ങി സഊദി അരാംകോ
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്പനയ്ക്കൊരുങ്ങി സഊദി അരാംകോ. അരാംകോയുടെ ഒരു ശതമാനം മുതല്‍ രണ്ടു ശതമാനംവരെ ഓഹരി ആഭ്യന്തര വിപണിയിലാണ് ആദ്യം വില്പനയ്ക്കു വയ്ക്കുക. അരാംകോയുടെ രണ്ടു ശതമാനം ഓഹരിയുടെ മൂല്യം ഇരുപത് ബില്യന്‍ ഡോളറാണ്.
അഞ്ചു ശതമാനം ഓഹരിയാണ് അരാംകോ വിപണിയില്‍ വയ്ക്കുക. ഇതിനു മുന്നോടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ടു ശതമാനംവരെ വില്പനയ്ക്കു വയ്ക്കും. നവംബര്‍ മൂന്നിനു വില്‍ക്കുമെന്നു കരുതുന്ന അരാംകോയുടെ രണ്ടു ശതമാനം ഓഹരിക്ക് 20 ബില്യന്‍ ഡോളറാണ് മൂല്യം. ഇതോടെ ഓഹരി വിപണിയില്‍ സഊദിയുടെ മൂല്യം കുത്തനെ ഉയരും.
അരാംകോയിലെ നിക്ഷേപത്തിന് അബൂദബിയിലെയും സിംഗപ്പൂരിലേയും നിക്ഷേപകര്‍ തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ എത്തുമെന്നു കരുതുന്ന അരാംകോയുടെ ഓഹരിക്കായി ഇന്ത്യന്‍ കമ്പനികളും രംഗത്തുണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."