അട്ടപ്പാടി മേഖലയില്‍ കാട്ടാനയിറങ്ങി കൃഷിനാശം വിതയ്ക്കുന്നത് പതിവാകുന്നു
മണ്ണാര്‍ക്കാട്: അട്ടപ്പാടി മേഖലയില്‍ കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങി വ്യാപക കൃഷി നാശം വിതക്കുന്നത് പതിവാകുന്നു. കോട്ടത്തറ പുളിയപ്പതിയിലാണ് കഴിഞ്ഞദിവസം കാട്ടാനയിറങ്ങി പട്ടാമ്പി സ്വദേശി നൗഫലിന്റെ 200 ഓളം വാഴകളാണ് നശിപ്പിച്ചത്.
സ്ഥിരം കാട്ടാന ഇറങ്ങുന്ന മേഖല കൂടിയാണ് ഇവിടം. രാത്രി എട്ടുമണിയോടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച ശേഷം കൃഷിയിടത്തില്‍ നിലയുറപ്പിച്ചത് പ്രദേശവാസികളില്‍ പരിഭ്രാന്തിപരത്തി. ശേഷം മറ്റ് കൃഷിയിടങ്ങളിലെ വാഴകള്‍ കൂടി നശിപ്പിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും കാട്ടാനകളെ പുലര്‍ച്ചെ മൂന്നു മണിയോടുകൂടി തുരത്തിയോടിക്കുകയുമായിരുന്നു.
ഈ മാസം മാത്രം ആയിരത്തോളം വാഴകളാണ് ഈ മേഖലയില്‍ കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ മാസവും സമാനരീതിയില്‍ 150ഓളം വാഴകള്‍ മേഖലയില്‍ നശിപ്പിച്ചിരുന്നു. ജലലഭ്യത കുറവായിട്ടും കഷ്ടപ്പാട് സഹിച്ചാണ് പലരും കൃഷി ഇറക്കിയിട്ടുള്ളത്. എന്നാല്‍ മുതല്‍മുടക്ക് പോലും പലര്‍ക്കും തിരിച്ചു ലഭിക്കാറില്ല. നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ നല്‍കാന്‍ പോലും പലര്‍ക്കും അറിവില്ല. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം അധികൃതര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോഴും കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."