പകര്‍ച്ചപ്പനി: ആദിവാസി മേഖലയില്‍ ശ്രദ്ധയൂന്നി ആരോഗ്യവകുപ്പ്
ആറളം: നാടെങ്ങും പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുമ്പോള്‍ ജില്ലയിലെ ആദിവാസി മേഖലകളും കടുത്ത ഭീഷണിയിലാണ്. പനി പടര്‍ന്നു പിടിച്ചുവെങ്കിലും ഈ മേഖലയില്‍ ജീവപായമോ മറ്റോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയിലെ ആദിവാസി മേഖലകളായ കണ്ണവം, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍,ആലക്കോട്, പയ്യാവൂര്‍ എന്നിവിടങ്ങളിലെ കോളനികളില്‍ കാലവര്‍ഷം ശക്തമായതോടെയാണ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് രോഗം കൂടുതലും ബാധിച്ചിട്ടുള്ളത്. പഞ്ചായത്തുകളുടെയോ ആരോഗ്യവകുപ്പിന്റെയോ പ്രവര്‍ത്തനം ഇവരില്‍ ഭൂരിഭാഗത്തിനും അന്യമാണ്.
വല്ലപ്പോഴും സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ടെങ്കിലും ഇവ ഊരുകളുടെ പട്ടിണി ശമനം ചെയ്യുന്നില്ല. ഇതിനിടെ ആറഫം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകൂടി ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തി. ഈ യൂനിറ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ഫാമില്‍ രണ്ടു മൊബൈല്‍ യൂനിറ്റായി.
നിലവില്‍ പുനരധിവാസ മേഖലയിലെ മുഴുവന്‍ സ്ഥലത്തും ഈ യൂനിറ്റിന്റെ സേവനമെത്തുന്നില്ലെന്ന പരാതിയുയര്‍ന്നിരുന്നു.
ഇതുപരിഹരിക്കുന്നതിനാണ് പുതിയ യൂനിറ്റുകൂടി ഏര്‍പ്പെടുത്തിയത്. ഇന്നലെ ഏഴാംബ്ലോക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജി യൂനിറ്റ് ഉദ്ഘാടനം ചെയ്തു. സ്ണ്ണി ജോസഫ് എം. എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."