അണ്ടര്‍ 17 ലോകകപ്പ്: ഫ്രാന്‍സിനും ചിലിക്കും ജയം
റിയോ ഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സിനും ചിലിക്കും ജയം. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ ദക്ഷിണ കൊറിയയെ 3-1നാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ചിലി ഹെയ്തിക്കെതിരെ 4-2ന്റെ വിജയവും സ്വന്തമാക്കി. ഗ്രൂപ്പില്‍ ര@ണ്ട് കളികളും ജയിച്ച് ആറു പോയിന്റുമായാണ് ഫ്രാന്‍സ് നോക്കൗട്ട് ഉറപ്പിച്ചത്. ഗ്രൂപ്പിലെ രണ്ട@ാം മത്സരത്തില്‍ ഫ്രാന്‍സിനുവേ@ണ്ടി മുയിന്‍ഗ(17) പെംബലെ(42), ലിഹാജി(78) എന്നിവര്‍ സ്‌കോര്‍ ചെയ്തു. 89-ാം മിനുട്ടില്‍ സങ് ബിന്‍ ജിയോങ് ആണ് കൊറിയയുടെ ആശ്വാസഗോള്‍ നേടിയത്. ചിലിക്കുവേ@ണ്ടി റോജാസ് സമോറ(11), ഡബൗര്‍നെയ്‌സ്(52), ടാറ്റി ഡിയാസ്(89) എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി. സെനസിന്റെ(45) സെല്‍ഫ് ഗോളും ചിലിക്ക് തുണയായി. സാമുവേല്‍ ജിയാന്റി(37), ജോലികോയര്‍(55) എന്നിവരാണ് ഹെയ്തിയുടെ സ്‌കോറര്‍മാര്‍. ഒരു ജയവുമായി 3 പോയിന്റുള്ള ചിലിക്ക് അടുത്ത മത്സരം നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."