ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
കൂത്തുപറമ്പ്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മട്ടന്നൂര്‍ അമ്പലം റോഡിലെ ഡില്ടൈം കടയുടമ അഞ്ചരക്കണ്ടി പാതിരിയാട് മുണ്ടമെട്ടയിലെ ദില്വിഹാറില് ദിനേശന്റെ ഭാര്യ ഷീബ(36)യാണ് മരിച്ചത്.
നാലുദിവസം മുന്‍പാണ് ഷീബയെ പനിബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. വ്യാപാരിവ്യവസായി ഏകോപനസമിതി വനിതാ വിങ് മട്ടന്നൂര്‍ മേഖലാ പ്രസിഡന്റ്, മട്ടന്നൂര്‍ മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാപ്പിനിശ്ശേരിയിലെ ബാലന് ഗുരിക്കള്‍-രമ ദമ്പതികളുടെ മകളാണ്. മകന്: ദില്‍ജിത്ത്(വിദ്യാര്‍ഥി, ചെന്നൈ). സംസ്കാരം ഇന്നു രാവില 10ന് വീട്ടുവളപ്പില്‍. ആദരസൂചകമായി മട്ടന്നൂരില്‍ ഇന്നലെ ഉച്ച മുതല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."