ഫറോക്ക് ഐ.ഒ.സി ഡിപ്പോ നവീകരണം; തെളിവെടുപ്പ് നടത്തി
ഫറോക്ക്: ഐ.ഒ.സി ഫറോക്ക് ഡിപ്പോയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തി. ജില്ലാ കലക്ടര്‍ ഡി. സാംബശിവ റാവുവിന്റെ സാന്നിധ്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ തെളിവെടുപ്പില്‍ പ്രദേശവാസികള്‍ ഡിപ്പോ വിപൂലീകരണത്തെ ഒന്നടങ്കം എതിര്‍ത്തു.
വിവിധ സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കി. നാട്ടുകാര്‍ ഉന്നയിച്ച പരാതികളും ആശങ്കയും സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കുമെന്നു കലക്ടര്‍ അറിയിച്ചു. 13 സംഭരണികളില്‍ ഒന്‍പത് എണ്ണം പൊളിച്ചു നീക്കി പുതിയ 13 എണ്ണം നിര്‍മിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. 19,373 കിലോ ലിറ്റര്‍ സംഭരണ ശേഷിയുളള ഡിപ്പോയുടെ ശേഷി 67,700 കിലോലിറ്ററാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. വിമാന ഇന്ധനം, ബയോ ഡീസല്‍, എത്തനോള്‍, എന്നിവയ്ക്കും സംരണിയുണ്ടാകും. ഐ.ഒ.സി ജനറല്‍ മാനേജര്‍ എസ്.കെ ചൗധരി, സീനിയര്‍ ഡിപ്പോ മാനേജര്‍ വി. സന്തോഷ്, മലനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എസ് ഷീബ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."