ഉച്ചകഴിഞ്ഞും രോഗികളെ പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: കൂടുതല്‍ സമയം ജോലിചെയ്തും പനി ക്ലിനിക്കുകള്‍ ആരംഭിച്ചും സര്‍ക്കാരിന് പിന്തുണയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രികളിലെ തിരക്ക് പരിഗണിച്ച് ഉച്ചകഴിഞ്ഞ് രോഗികളെ പരിശോധിക്കാനും മരുന്നുനല്‍കാനും സന്നദ്ധരാണെന്ന് കെ.ജി.എം.ഒ.എ എറണാകുളം ബ്രാഞ്ച് ഭാരവാഹികള്‍ അറിയിച്ചു.
സഞ്ചരിക്കുന്ന പനി പരിശോധനാ വാഹനം ഏതെങ്കിലും പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മുന്‍കൈയെടുക്കും.
ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തിലുള്ള മൊബൈല്‍ ക്ലിനിക് നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആര്‍.എം.ഒ ഡോ. സിറിയക്ക് പറഞ്ഞു. പനി ക്ലിനിക്കുകളില്‍ പ്രത്യേക വാര്‍ഡും കൂടുതല്‍ കിടക്കകളും സജ്ജീകരിച്ചുകഴിഞ്ഞു.
കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി.എം.ഒയും ഐ.എം.എയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ ഭാരവാഹികളായ ഡോ. പി.കെ സുനില്‍ , ഡോ. സിറിള്‍ ജി. ചെറിയാന്‍, ഡോ. ആശാ വിജയന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."