HOME
DETAILS

ട്രാവല്‍സ് ഉടമ മുങ്ങി; മക്കയില്‍ മലയാളി ഉംറ തീര്‍ഥാടക സംഘം പട്ടിണിയില്‍

  
backup
June 25, 2017 | 10:41 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%95

ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സ് മുഖേന എത്തിയ 40 ഓളം വരുന്ന തീര്‍ഥാടകരാണ് മക്കയില്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍ ആയത്. ഇക്കഴിഞ്ഞ നാലിന് ആണ് തീര്‍ഥാടകര്‍ മക്കയിലെത്തിയത്. ഇതില്‍ പതിനഞ്ച് പേര്‍ ഈമാസം 19ന് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.
ട്രാവല്‍സിന്റെ ഉടമയായ മുനീര്‍ തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തീര്‍ഥാടകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീര്‍ഥാടകരോടൊപ്പം ഉണ്ടായിരുന്ന അമീറും കൈമലര്‍ത്തി. ജൂലൈ രണ്ടു വരെയാണ് ഇവര്‍ക്ക് വിസാ കാലാവധിയുള്ളത്. ഇതിനകം മടങ്ങാനായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പോകാനാണെങ്കില്‍ ആരുടേയും കൈവശം പണമില്ല.
താമസിച്ചിരുന്ന ഹോട്ടലുകാര്‍ പണം അടക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കില്ലെന്ന് അറിയിച്ചുവെങ്കിലും മക്കയിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ഹോട്ടലുകാര്‍ തായറായിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജന്‍സിയും പണം ലഭിക്കാത്തതിനാല്‍ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അറുപതിനായിരം മുതല്‍ 90,000 രൂപ വരെ ഈടാക്കിയാണ് പലരും ഉംറക്കെത്തിയത്. തീര്‍ഥാടകരുടെ ദുരിതം മനസിലാക്കിയ മക്കയിലെ കെ.എം.സി.സി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ രക്ഷക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഇത്തരം ട്രാവല്‍സുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  a few seconds ago
No Image

'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement

Saudi-arabia
  •  10 minutes ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  17 minutes ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  27 minutes ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  35 minutes ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  an hour ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  an hour ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  8 hours ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  9 hours ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  9 hours ago