കാന്താരിയുടെ വില കേട്ടാല്‍ കണ്ണും വായയും എരിയും
കുഴല്‍മന്ദം: കാന്താരിമുളകെന്ന് കേട്ടാലേ നാവില്‍ ഒരു എരിവ് അനുഭവപ്പെടും, ഒന്നു കടിച്ചാല്‍ കണ്ണുനിറയും. എന്നാലിപ്പോള്‍ കാന്താരിമുളകിന്റെ വില കേട്ടാല്‍ കണ്ണുതള്ളുന്ന അവസ്ഥയാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 700 മുതല്‍ 1200 രൂപവരെയാണ് കാന്താരിമുളകിന്റെ ചില്ലറ വില്പന വില. കൊളസ്ട്രോളിന് സിദ്ധൗഷധമാണ് കാന്താരി ജ്യൂസ് എന്ന വാര്‍ത്ത പരന്നതോടെയാണ് ഈ കുഞ്ഞന്‍ മുളകിന് വി.ഐ.പി പരിവേഷം ലഭിച്ചത്.
പണ്ട് മാര്‍ക്കറ്റില്‍ വിവിധ വലുപ്പത്തിലും വര്‍ണങ്ങളിലുമുള്ള ന്യൂജന്‍ മുളകുകള്‍ക്കിടയില്‍ സാധാരണക്കാരന് പഴങ്കഞ്ഞിക്കൊപ്പമുള്ള കോംപിനേഷനായി മാത്രമായിരുന്നു കാന്താരിയുടെ സ്ഥാനം. എന്നാലിന്ന് വിലയെത്രയായലും കുഴപ്പമില്ലെന്ന സ്ഥിതിയില്‍ കാന്താരിക്കായി ഓടി നടക്കുകയാണ് ജനം.
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കാന്താരി മുളകിന്റെ ഉത്പാദനം വന്തോതിലുണ്ടാവുന്നത്.
വീട്ടുമുറ്റത്തും പറമ്പിലും മറ്റ് പാഴ്ചെടികള്ക്കൊപ്പം തനിയെ വളര്‍ന്ന് പുഷ്പിച്ചിരുന്ന കാന്താരി ഇന്ന് കര്‍ഷകര്‍ വ്യാവസായികാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി കൃഷിചെയ്യാനുമാരംഭിച്ചിട്ടുണ്ട്.
ആലത്തൂര്‍ താലൂക്കിലെ റബ്ബര്‍തോട്ടം മേഖലയില്‍ പറമ്പുകളില്‍ ധാരാളം കാന്താരിചെടികള് തനിയെ വളര്‍ന്നു വരാറുണ്ട്. പഴുത്ത കാന്താരി ഭക്ഷിച്ച കിളികളും മറ്റും കാഷ്ടിക്കുമ്പോള്‍ അതിനൊപ്പമുള്ള കാന്താരിയുടെ വിത്ത് തനിയെ മുളച്ച് പൊങ്ങുകയാണ് പതിവ്.
വില കുതിച്ചുയര്‍ന്നതോടെ വന്‍കിട തോട്ടങ്ങളില്‍ കാന്താരിമുളക് പറിക്കാനായി നിരവധി പേരാണ് എത്തുന്നത്. വിപണിയില്‍ വാങ്ങുമ്പോള്‍ വന്വിലയുണ്ടെങ്കിലും കടയില്‍ മുളക് വില്ക്കാനെത്തുന്ന സാധാരണക്കാരന് 250 രൂപയോ ലഭിക്കാന്നുള്ളു.
ആലത്തൂര്‍, വടക്കഞ്ചേരി മാര്‍ക്കറ്റില്‍ ഇതാണ് വിലയെങ്കിലും തൃശൂര്‍ മാര്‍ക്കറ്റിലെത്തിയാല്‍ 400 മുതല്‍ 700 രൂപവരെ ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നുത്. നാലോ അഞ്ചോ കിലോയുണ്ടെങ്കില്‍ തൃശൂര്‍ക്ക് വിട്ടാല്‍ വണ്ടികൂലിയും ചെലവു കഴിഞ്ഞ് പിന്നേയും ലാഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."