HOME
DETAILS
MAL
ഡാര്‍ജിലിങ് ബന്ദില്‍ വീണ്ടും 12 മണിക്കൂര്‍ ഇളവ്
backup
June 25 2017 | 22:06 PM
ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തുടരുന്ന അനിശ്ചിത കാല ബന്ദിന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ഇന്നലെ 12 മണിക്കൂര്‍ ഇളവ് വരുത്തി. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ബന്ദിന് ഇളവ് വരുത്തിയതെന്ന് ജി.ജെ.എം നേതാക്കള്‍ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ഗൂര്‍ഖാ ലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷനില്‍ നിന്ന് ജി.ജെ.എം അധ്യക്ഷന്‍ ബിമല്‍ ഗുരുങ് രാജിവച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം അംഗങ്ങളായ 44 പേരും രാജിക്കത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."