HOME
DETAILS

ട്രെയിനില്‍ കൊലചെയ്യപ്പെട്ട മതവിദ്യാര്‍ഥിയുടെ സഹോദരന്‍ പറയുന്നു 'ഇപ്പോഴെന്നല്ല, മരണം വരെയും അവന്റെ അവസാന നിമിഷങ്ങള്‍ മനസില്‍നിന്ന് മായില്ല'

  
backup
June 25, 2017 | 10:53 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa



ചണ്ഡിഗഢ്: ഡല്‍ഹി-മഥുര ട്രെയിനില്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 16കാരന്‍ ജുനൈദിന്റെ സഹോദരന്‍ ഹാശിമിന് ആ ഭീകരദിനത്തിന്റെ ഓര്‍മകളില്‍നിന്ന് മുക്തനാകാനായിട്ടില്ല. ഇപ്പോഴെന്നല്ല മരണം വരെയും സഹോദരന്റെ ദാരുണാന്ത്യംകണ്‍മുന്നില്‍ കണ്ടുനിന്ന ആ ക്രൂരനിമിഷം മനസില്‍നിന്ന് മായില്ലെന്നാണ് ഹാശിം പറയുന്നത്. സഹോദരനെ രക്ഷിക്കാനാകാത്തതിലുള്ള അതിയായ ഖേദത്തിലും വേദനയിലും മരവിച്ചിരിപ്പാണ് ഹാശിം.
സംഭവം നടന്നതില്‍ പിന്നെ ഉറങ്ങിയിട്ടില്ല. രാത്രി കണ്ണുകള്‍ അടക്കാനാകുന്നില്ല. അന്നത്തെ സംഭവങ്ങളെല്ലാം വീണ്ടും കണ്‍മുന്നില്‍ ആവര്‍ത്തിക്കുന്നതായി തോന്നുന്നു. രക്തത്തില്‍ കുളിച്ച് ജുനൈദ് എന്റെ മടിയില്‍ കിടക്കുന്ന ആ രംഗം ഒരിക്കലും മറക്കാനാകില്ല. അവന്റെ വെള്ള കുര്‍ത്ത രക്തനിറമണിഞ്ഞിരുന്നു. ഓരോ അടിക്കും ഉച്ചത്തിലായിക്കൊണ്ടിരുന്ന അവന്റെ ആര്‍ത്തനാദം ഇപ്പോഴും ചെവികളില്‍ അലയടിക്കുന്നു-ഇടറിയ ശബ്ദത്തില്‍ ഹാശിം പറഞ്ഞു.
ആക്രമണത്തിനിരയായ നാലു യുവാക്കളിലൊരാളാണ് ഹാശിം. ഹാഷിം ചെറിയ പരുക്കുകളോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ആക്രമണത്തിനിരയായ മറ്റൊരു സഹോദരന്‍ 23കാരനായ ശാക്കിര്‍ ഖാന്‍ നെഞ്ചിലടക്കം ഗുരുതരമായ മുറിവുകളോടെ ഡല്‍ഹി എയിംസ് ആശുപത്രിക്കിടക്കയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഅസ്സിമിനും പരുക്കേറ്റിട്ടുണ്ട്.
എന്തിനാണ് അവര്‍ ഞങ്ങളോട് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ദേശീയതയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാനൊരു ഇന്ത്യക്കാരനാണെന്നു മാത്രം അറിയാം. ഇതെന്റെ രാജ്യമാണെന്നും അറിയാം. തൊപ്പിവച്ചതിനാലാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. കണ്ടുനിന്ന ജനക്കൂട്ടം അക്രമികളെ തടയുന്നതിനു പകരം അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു.
സഹായത്തിനായുള്ള അപേക്ഷകളെല്ലാം ബധിരകര്‍ണങ്ങളിലാണ് ചെന്നുപതിച്ചത്-ഹാശിം കരച്ചിലടക്കാനാകാതെ പറഞ്ഞൊപ്പിച്ചു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ബല്ലഭ്ഘട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണസംഭവം നടന്നത്. പെരുന്നാളിനായി ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങളുമായി ഓഖ്‌ലയില്‍ നിന്നു കയറിയ ഒരു സംഘം സീറ്റ് ചൊല്ലി തര്‍ക്കത്തിലായി. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹോദരങ്ങള്‍ വിസമ്മതിച്ചു. ഇതോടെ അഞ്ചംഗസംഘം 'ബീഫ് തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ച് ആക്രമണം തുടങ്ങി. ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാനും അനുവദിച്ചില്ല.
കുതറാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു പുറത്തേക്കു വലിച്ചെറിയുകയുംചെയ്തു. ആഴ്ചകള്‍ക്കു മുന്‍പ് ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കി ഹാഫിള് പട്ടം കരസ്ഥമാക്കിയ ജുനൈദ് ഉമ്മ സമ്മാനമായി നല്‍കിയ പണവുമായായിരുന്നു ഷോപ്പിങ്ങിനു പോയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  14 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  15 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  15 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  15 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  15 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  15 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  15 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  15 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  15 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  15 days ago