ജോയിയുടെ ആത്മഹത്യ കുടുംബപ്രശ്നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് സഹോദരന്
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവം കുടുംബപ്രശ്നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നെന്ന് സഹോദരന് ജോണ്സണ്. ഈ നീക്കത്തിന് പിന്നില്‍ പൊലിസാണെന്നും അദ്ദേഹം ആരോപിച്ചു. ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു സഹോദരനായ ജിമ്മിയെ കുറിച്ച് സൂചനയുണ്ടായിരുന്നു. ജിമ്മിയുമായി തനിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ജോയിയുടെ മറ്റൊരു സഹോദരന് പ്രതികരണവുമായി രംഗത്തെത്തിയത്.
ജിമ്മിയും ജോയിയും തമ്മില്‍ കുടുംബപരമായ കാര്യങ്ങളിലാണ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതെന്നും ഭൂമിസംബന്ധമായിട്ടായിരുന്നില്ലെന്നും ജോണ്സണ് പറഞ്ഞു. വില്ലേജ് അസിസ്റ്റന്റ് സിരീഷുമായിട്ടാണ് ജോയിക്ക് ഭുമിവിഷയത്തില് തര്‍ക്കമുണ്ടായിരുന്നതെന്നും സിരീഷിനെ സംരക്ഷിക്കാന്‍ സര്‍വ്വീസ് സംഘടനകളില്‍ നിന്ന്പോലും ശ്രമം നടക്കുന്നുണ്ടെന്നും ജോണ്സണ് ചൂണ്ടിക്കാട്ടി. ജോയിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകാം ആത്മഹത്യാകുറിപ്പില്‍ ജിമ്മിയുടെ പേര് വന്നതെന്നും ജോണ്സണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."