മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലില്‍ ഒഴിവുളള തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പു മേധാവികള്‍ മുഖാന്തിരം കേരള സര്‍വീസ് റൂള്‍സ് 144 പ്രകാരമുളള പത്രിക സഹിതം ചെയര്‍മാന്‍, മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍, മൂന്നാര്‍ പി.ഒ, ഇടുക്കി ജില്ല പിന്‍ 685612 എന്ന വിലാസത്തില്‍ അയയ്ക്കണം. അക്കൗണ്ട്‌സ് ഓഫീസറുടെ (ധനകാര്യ വകുപ്പിലെ സീനിയര്‍ സെക്ഷന്‍ ഓഫീസറില്‍ കുറയാത്തവരോ, തതുല്യ പദവിവിയിലുളളവരോ) ഒന്നും, പ്രൈവറ്റ് സെക്രട്ടറി/പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ (ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്തികയില്‍ കുറയാത്തവര്‍) മൂന്നും, സെലക്ഷന്‍ ഗ്രേഡ് ബഞ്ച് ക്ലാര്‍ക്കിന്റെ (ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും) രണ്ടും, സി.എ/സ്റ്റെനോഗ്രാഫറിന്റെ രണ്ടും, ക്ലാര്‍ക്ക്/സീനിയര്‍ ക്ലാര്‍ക്കിന്റെ മൂന്നും, ടൈപ്പിസ്റ്റിന്റെ രണ്ടും, ഡ്രൈവറുടെയും ഡഫേദാറിന്റെയും മൂന്നു വീതവും, പ്രോസസ് സെര്‍വര്‍/അറ്റന്‍ഡര്‍/പ്യൂണ്‍/മെസഞ്ചര്‍/നൈറ്റ് വാച്ചര്‍ തസ്തികയില്‍ 10 ഉം പേഴ്‌സണല്‍ പ്യൂണിന്റെ മൂന്നും ഒഴിവുകളുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."