'വിശ്വാസ സംരക്ഷണ'പരാമര്‍ശം പത്തനംതിട്ടയില്‍ പത്മകുമാറിനെതിരേ പടയൊരുക്കം
കൊച്ചി: പത്തനംതിട്ട സി.പി.എമ്മില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരേ പടയൊരുക്കം. വിവാദമായ ശബരിമല യുവതീ പ്രവേശന വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പത്മകുമാര്‍ ശ്രമിക്കുന്നെന്നാണ് പ്രധാന ആരോപണം. അതിനെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ജില്ലാ നേതൃത്വം.
ജില്ലാ സെക്രട്ടറിയേറ്റംഗമായ പത്മകുമാറിന്റെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി നവംബര്‍ പതിനാലോടെ അവസാനിക്കാനിരിക്കേയാണ് കെട്ടടങ്ങിയെന്നു കരുതിയ യുവതീ പ്രവേശനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച കൊഴുക്കുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തിരിച്ചുവരവില്‍ ഏറ്റവും അനുകൂലമായ ഘടകമായിരുന്നു ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടു മാറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേരിട്ട കനത്ത തോല്‍വിക്കു കാരണം യുവതീ പ്രവേശനത്തിനുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും സി.പി.എമ്മും കാട്ടിയ തിടുക്കമായിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് മലക്കംമറിഞ്ഞ സി.പി.എം ഉപതെരഞ്ഞെടുപ്പില്‍ അക്കാര്യം ജനങ്ങള്‍ക്കു മുമ്പില്‍ വിശദീകരിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ കോന്നിയില്‍ എല്‍.ഡി.എഫ് മിന്നുംജയം നേടുകയും ചെയ്തു. അത്തരത്തില്‍ ജനപിന്തുണ തിരിച്ചുപിടിച്ചെന്നു വിലയിരുത്തലുണ്ടായതിനു പിന്നാലെ പത്മകുമാര്‍ കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ നടത്തിയ പ്രസ്താവനയാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ കലാപത്തിനു കാരണം.
വിശ്വാസ സംരക്ഷണ വിഷയത്തില്‍ സര്‍ക്കാരും സംവിധാനങ്ങളും മറുഭാഗത്ത് നിലയുറപ്പിച്ചപ്പോഴും താന്‍ വിശ്വാസികള്‍ക്കായി അഭിമാനത്തോടെ നിലകൊണ്ടെന്ന പ്രസ്താവനയാണ് അദ്ദേഹമിപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടാന്‍ കാരണം. പാര്‍ട്ടിയേയും സര്‍ക്കാരിനെയും വെട്ടിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് ജില്ലാ നേതൃത്വം ഇതിനെ കാണുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരാനുള്ള താല്‍പര്യം നഷ്ടപ്പെട്ടതിലുള്ള നിരാശയാണ് പരാമര്‍ശത്തിനു കാരണമെന്നാണ് പ്രധാന ആക്ഷേപം. ഇനിയും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിക്കാകും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുകയെന്നും ഒരു വിഭാഗം ജില്ലാ നേതാക്കള്‍ വ്യക്തമാക്കി.
യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് ശബരിമല വരുമാനം ഗണ്യമായ് കുറഞ്ഞിട്ടും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തായതിനും പത്മകുമാറിനെയാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങളും ഇടപെടലുകളും അവസാനിപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."