HOME
DETAILS
MAL
പെട്രോള്‍ ബങ്ക് മാനേജരെ കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേരെ ചോദ്യം ചെയ്തു
backup
August 06 2016 | 20:08 PM
തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് മാനേജരെ തലയ്ക്കടിച്ച് പണവും എ.ടി.എം കാര്‍ഡും കവര്‍ന്ന സംഭവത്തില്‍ പൊലിസ് രണ്ടുപേരെ ചോദ്യം ചെയ്തു. പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.
സമാന സ്വഭാവമുള്ള കേസുകളില്‍പ്പെട്ടവരെയും നിരീക്ഷിക്കുന്നുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് പൊലിസ് നിഗമനം. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്.
നാലുദിവസം മുന്‍പാണ് തൃക്കരിപ്പൂര്‍ തങ്കയത്തെ പെട്രോള്‍ ബങ്ക് മാനേജര്‍ രാമകൃഷ്ണനെ മുഖമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചു വീഴ്ത്തി 3.16 ലക്ഷം രൂപയും എ.ടി.എം കാര്‍ഡുമടങ്ങുന്ന ബാഗും കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."