ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുമായി യുവാക്കള്‍ പിടിയില്‍
തിരൂരങ്ങാടി: ഒരുകോടിയോളം രൂപയുടെ ആയിരത്തിന്റെ നിരോധിത നോട്ട് പൊലിസ്
പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു.ഫറോക്ക് ചുങ്കം പറവണ്ടി വീട്ടില്‍ ഫിന്‍സിര്‍ (36), താനൂര്‍ കെ.പുരം വരപറമ്പത്ത് സലാഹുദ്ധീന്‍ (37), മലപ്പുറം കോട്ടപ്പടി നാട്ടുകെട്ടില്‍ ശിഹാദ് (38), ബാലുശ്ശേരി കൊയ്ലോത്ത് കണ്ടി ശിജിത്ത് (27) എന്നിവരെയാണ് തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം രൂപയുമായി തിരൂരങ്ങാടി സി.ഐ ബാബുരാജിന്റെ നേതൃത്വത്തിത്തില്‍ എസ്.ഐ വിശ്വനാഥന് കാരയിലും സംഘവും
പിടികൂടിയത്.
ചെന്നൈയില്‍നിന്നു സംഘടിപ്പിച്ച പണവുമായി ആള്‍ട്ടോ കാറില്‍ കോട്ടയ്ക്കലേക്ക് പോകുമ്പോള്‍ തിങ്കളാഴ്ച കാലത്ത് 9 മണിക്ക് തലപ്പാറയില്വച്ചാണ് സംഘം പിടിയിലായത്. കാറിന്റെ പിന്‍സീറ്റില്‍ ബാഗില്‍ കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. നാലുപേരും കള്ളപണം വെളുപ്പിക്കുന്ന സംഘത്തിന്റെ കരിയര്മാരാണെന്നും ഏജന്റുമാരടക്കം മുഖ്യ പ്രതികള്‍ പിടിയിലാവാനുണ്ടെന്നും പൊലിസ് പറഞ്ഞു.
രണ്ടര ശതമാനം കമ്മീഷന് വ്യവസ്ഥയില്‍ സംഘടിപ്പിച്ച പണം മൂന്നു ശതമാനം വ്യവസ്ഥയില്‍ കോട്ടയ്ക്കല്‍ വേങ്ങര എന്നീ ഭാഗങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കലാണ് നാലു പേരുടേയും ജോലി. തുടര്‍ന്ന് പണം എന്‍.ആര്.ഐ അക്കൗണ്ട് മുഖേന വെളുപ്പിക്കുകയാണ് ഏജന്റുമാരുടെ ലക്ഷ്യമെന്നും പൊലിസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
എസ്.ഐക്ക് പുറമെ അഡീ.എസ്.ഐ ബാലകൃഷ്ണന്, എ.എസ്.ഐ. സത്യനാരായണ്‍ , സി.പി.ഒമാരായ
സുബ്രഹ്മണ്യന്, സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."