നാവികസേനയുടെ യുദ്ധക്കപ്പല്‍ ബേപ്പൂര്‍ തുറമുഖത്ത്,
ഫറോക്ക്: നാവിക സേന യുദ്ധക്കപ്പല്‍ എ.എന്‍.എസ് കല്പേനി ബേപ്പൂര്‍ തുറമുഖത്തെത്തി. നാവിക സേന വാരാചരണത്തിന്റെ ഭാഗമായി രാവിലെ തുറമുഖത്തെത്തിയ കപ്പല്‍ കാണാന്‍ ആയിരങ്ങളാണെത്തിയത്. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എസ്. ജാഫര്‍ഖാന്‍, എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് കപ്പലിനു നല്‍കിയത്.
അതിവേഗ യുദ്ധക്കപ്പലായി ഐ.എന്‍.എസ് കല്പേനി കാര്‍നിക്കോബാര്‍ ഇനത്തില്‍പ്പെട്ടതാണ്. കമാന്റിങ് ഓഫിസര്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ഗൗരവ് അനേജയാണ് ക്യാപ്റ്റന്‍. അഞ്ച് ഓഫിസര്‍മാരടക്കം കപ്പലില്‍ 50 നാവികരുണ്ട്. 2010ലാണ് കപ്പല്‍ കമ്മീഷന് ചെയ്തത് ആധുനിക സംവിധാനമുളള കപ്പലിനു ജലമാര്‍ഗമുളള ഏതുര അക്രമണങ്ങളെയും നേരിടാന്‍ സംവിധാനമുണ്ട്.
ലൈറ്റ് മെഷീന് ഗണ്‍, മീഡിയം മെഷീന് ഗണ്‍, ഹെവി മെഷീന് ഗണ്‍, പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ യുദ്ധം നേരിടാന്‍ വേണ്ട എല്ലാവിധ ആയുധങ്ങളുമുണ്ട്.
പ്രൊപ്പല്ലറില്ലാതെ മൂന്ന് എഞ്ചിനുകള്‍ ഘടിപ്പിച്ച ഇതിനു ആഴക്കടലില്‍ അതിവേത്തില്‍ സഞ്ചരിക്കാനാകും. മണിക്കൂറില്‍ 35 നോട്ടിക്കല്‍ മൈല്‍ദൂരമാണ് കപ്പലിന്റെ വേഗത. കലക്ടര്‍ സാംബശിവ റാവു, കോസ്റ്റ് ഗാര്‍ഡ് കാമന്റിങ് ഓഫീസര്‍ ഫ്രാന്‍സിസ് പോള്‍, നിര്‍ദേശ് പ്രൊജക്റ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ബി.രമേശ് ബാബു, തുടങ്ങിയവരും കപ്പല്‍ സന്ദര്‍ശിച്ചു. വൈകിട്ടോടെ കപ്പല്‍ കൊച്ചിയിലേക്ക്് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."