HOME
DETAILS

മെഡി. കോളജ് ഡയാലിസിസ് പ്രൊജക്ടിന്റെ ഉദ്ഘാടനം 26ന്

  
backup
November 23 2018 | 03:11 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0

ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തിന് എം.കെ രാഘവന്‍ എം.പിയുടെ ശ്രമഫലമായി ലഭിച്ച ഡയാലിസിസ് പ്രൊജക്ടിന്റെ ഉദ്ഘാടനം 26ന് മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി എം.പി നിര്‍വഹിക്കും. 22ഡയാലിസിസ് യന്ത്രങ്ങളാണ് എം.കെ രാഘവന്‍ എം.പി മെഡിക്കല്‍ കോളജ് ആശുപത്രിക്കായി നല്‍കിയത്. തന്റെ ഫണ്ടിലേക്ക് എ.കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും ഫണ്ടുകള്‍ സംയോജിപ്പിച്ച് 1.71കോടിയാണു പദ്ധതിക്കായി ചെലവിട്ടിരിക്കുന്നത്.
യന്ത്രങ്ങള്‍ നല്‍കിയതിനോടൊപ്പംതന്നെ ഇതു പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാനും ഫണ്ടില്‍നിന്ന് തുക കണ്ടെത്തി. ഇതാദ്യമായാണ് ഇത്രയേറെ ചികിത്സാ യന്ത്രങ്ങള്‍ ഒറ്റത്തവണയായി ഒരു ചികിത്സാ വിഭാഗത്തിന് മാത്രമായി ലഭിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം ഇരട്ടിയായി വര്‍ധിപ്പിക്കുകയാണു ലക്ഷ്യമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ 60 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ നെഫ്രോളജി വിഭാഗത്തിന് ആകെ ലഭിച്ച ഡയാലിസിസ് മെഷിനുകളുടെ എണ്ണം 26 ആണ്. സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ട നിരവധി രോഗികള്‍ ഉണ്ടെങ്കിലും നാലില്‍ കൂടുതല്‍ തവണ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ മെഡിക്കല്‍ കോളജിലില്ല. ഒരു ഡയാലിസിസിനു സ്വകാര്യ സ്ഥാപനങ്ങള്‍ 2,500 മുതല്‍ 3,000 രൂപയാണ് ഈടാക്കുന്നത്. ആഴ്ചയില്‍ മൂന്നും നാലും തവണ രക്ത ശുചീകരണം നടത്തേണ്ട രോഗി സാമ്പത്തികമായി തകര്‍ന്നുപോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് യന്ത്രങ്ങളുടെ കുറവുമൂലം ആവശ്യത്തിനുള്ള ഡയാലിസിസ് ചെയ്യാന്‍ കഴിയാറില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago