അധ്യാപക മാനേജ്‌മെന്റ് സംഗമവും അവാര്‍ഡ് ദാനവും
വടക്കാഞ്ചേരി: മുള്ളൂര്‍ക്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ റെയ്ഞ്ചിലെ മദ്രസ അധ്യാപകരുടേയും, മാനേജ്‌മെന്റിന്റെയും സംയുക്ത സംഗമവും സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. ആറ്റൂര്‍ മദ്രസയിലെ ഇ.എന്‍ റബീഅ, പി.യു റീഷിയ, മുള്ളൂര്‍ക്കര മദ്രസയിലെ ഫാത്വിമ മുഹ്‌സിന, നെടുമ്പുര മദ്രസയിലെ മുര്‍ഷിദ എന്നീ വിദ്യാര്‍ഥികള്‍ക്കും എസ്.കെ.ജെ.എം.സി.സി നടത്തിയ തദ്‌രീബ് പരീക്ഷയില്‍ വിജയിച്ച അധ്യാപകര്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി കുഞ്ഞികോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ഖാലിദ് മദനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഫള്‌ലുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. ആര്‍.പി അഹമ്മദ് കബീര്‍ അന്‍വരി മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഉമ്മര്‍, കെ.എം മുഹമ്മദ് ഹാജി, കെ.കെ മരയ്ക്കാര്‍ ഹാജി, മൊയ്തീന്‍ കുഞ്ഞ്, കെ.എം അബൂബക്കര്‍ ഹാജി, പി.എ അബ്ദുള്‍ സലാം, കെ.എ ഹംസക്കുട്ടി മൗലവി എന്നിവര്‍ പ്രസംഗിച്ചു. ടി.എച്ച് ഉമര്‍ദാരിമി സ്വാഗതവും, സി.എ സുലൈമാന്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ഖാലിദ് മദനി ആറ്റൂര്‍ (പ്രസിഡന്റ്), ഇസ്മാഈല്‍ അല്‍ഹസനി, മുഹമ്മദ് റാഫി ഫൈസി (വൈസ് പ്രസിഡന്റുമാര്‍), സി.എ സുലൈമാന്‍ മുാസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി), കെ.എ ഹംസകുട്ടി മൗലവി, സക്കരിയ ഫൈസി (ജോയിന്റ് സെക്രട്ടറിമാര്‍), ടി.എച്ച് ഉമര്‍ദാരിമി (ചെയര്‍മാന്‍), കെ.എം ഉസ്മാന്‍ മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്‍), പി.എ അബ്ദുള്‍ സലാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."