HOME
DETAILS
MAL
'നാണക്കേടാണിത്'; വാട്സ്ആപ്പ് ചോര്ത്തിക്കൊടുക്കലില് കേന്ദ്രസര്‍ക്കാരിനെതിരെ സോണിയാ ഗാന്ധി
backup
November 03 2019 | 09:11 AM
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. വിവരങ്ങള്‍ ചോര്‍ത്തുന്നത് നാണക്കേടാണെന്ന് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെ അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകായിരുന്നു സോണിയ ഗാന്ധി. ഇത്തരം നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും മാത്രമല്ല നാണക്കേടുമാണെന്ന് അവര്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണുന്നതിന് പകരം മാധ്യമങ്ങളിലും ചടങ്ങുകളിലും നിറഞ്ഞു നില്‍ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സോണിയഗാന്ധി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."