മഴ ശക്തമായി: ഗെയ്ല്‍ അടച്ച തോട് തുറന്നു
കൂറനാട്: മഴ ശക്തമായതോടെ ഗെയ്ല്‍ പദ്ധതിക്കായി അടച്ചിരുന്ന തോട്തുറന്നു. കൂറ്റനാട് കരിമ്പ പാലക്കല്‍ പീടികയിലാണ് ഗൈയ്ല്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി തോട് അടച്ചത്.
മൂന്ന് ഭാഗം കുന്നിന്‍ പ്രദേശത്തിന് മധ്യേ ഇരുന്നൂറിലതികം എക്കര്‍ നെല്‍വയലിലെ വെള്ളം ഒഴുകി പോയിരുന്ന രണ്ട് തോടുകളിലൊന്നാണ് ഗെയ്ല്‍ അധികൃതര്‍ നാലു മാസം മുമ്പ് തടസപ്പെടുത്തിയിരുന്നത്. ഇതിനെതിരേ കര്‍ഷകരും മറ്റു പ്രദേശവാസികളും പഞ്ചായത്ത് മുതല്‍ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവണ്‍മെന്റ് ആവശ്യങ്ങള്‍ക്ക് തന്നെ തണ്ണീര്‍തടങ്ങള്‍ നികത്തുന്നതിന് മാനദണ്ഡങ്ങള്‍ ഉണ്ടെന്നിരിക്കെ എല്ലാം കാറ്റില്‍ പറത്തിയുള്ള അനുമതിയാണിവിടെ നല്‍കിയിട്ടുള്ളത്.ജനങ്ങളുടെ സൈ്വര്യജീവിതത്തിനും പാരമ്പര്യ നെല്‍കൃഷിക്കും ഭീഷണി ഉയര്‍ത്തുന്ന പദ്ധതി ഇവിടെ നിന്ന് മാറ്റണമെന്ന് ആശ്യപ്പെട്ട് കോടതി നിയമിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."