ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൃദ്ധയുടെ ബന്ധുക്കള്‍ മുങ്ങി
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൃദ്ധയുടെ ബന്ധുക്കള്‍ മുങ്ങി. ആശുപത്രിയില്‍ നല്‍കിയിരുന്ന വിലാസവും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ 15 ന് വാര്‍ധക്യ സഹജമായ അസുഖങ്ങളും പ്രമേഹവും ബാധിച്ച വൃദ്ധയെ രണ്ടു സ്ത്രീകളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
മുതലമട, ചെമ്മണാംപതി, ഇട്ടിക്കുന്നേല്‍വീട്ടില്‍ റോസമ്മ തോമസ്(65) എന്ന വിലാസമാണ് ആശുപത്രിയില്‍ നല്‍കിയത്. ഇവരെ പേവാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ വൃദ്ധന്‍ ഇവരുടെ ഭര്‍ത്താവായ തോമസാണെന്ന് പരിചയപ്പെടുത്തി 1800 രൂപ അടയ്ക്കുകയും ചെയ്തിരുന്നു.
ചികിത്സയിലിരിക്കെ 21 ന് രാവിലെ 10.45നാണ് വൃദ്ധ മരണപ്പെട്ടത്.ഈ ദിവസവും തോമസും ഇരുപത്തിയഞ്ച് വയസ് പ്രായംതോന്നിക്കുന്ന യുവാവും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവര്‍ ആശുപത്രിയില്‍ നിന്നും പേവാര്‍ഡിന് കൊടുത്ത മുന്‍കൂര്‍ തുകയുടെ ബാക്കിയും ഉപയോഗിക്കാത്ത മരുന്ന് തിരിച്ചേല്‍പ്പിച്ചതിന്റെ ബാക്കിയും ചേര്‍ത്ത് 840 രൂപ തിരികെവാങ്ങി മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിക്കാനാണെന്നു പറഞ്ഞിറങ്ങി മുങ്ങുകയായിരുന്നു. ബന്ധുക്കളാരും എത്താതായതോടെ ആശുപത്രി അധികൃതര്‍ ടൗണ്‍ സൗത്ത് പൊലിസില്‍ വിവരം അറിയിച്ചു.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ നല്‍കിയ വിലാസം ശരിയല്ലെന്ന് തെളിഞ്ഞത്. അതിനാല്‍ മരണപ്പെട്ട വൃദ്ധയെ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിക്കുന്നവര്‍ ടൗണ്‍ സൗത്ത് പൊലിസുമായി ബന്ധപ്പെടണം. ഫോണ്‍: 9497980637.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."