പുതിയ സൗകര്യങ്ങളുമായി പാലിയം ഇന്ത്യ ഇനി വട്ടപ്പാറയില്‍
തിരുവനന്തപുരം: ഡോ. എം.ആര് രാജഗോപാല്‍ ചെയര്‍മാനായ പാലിയം ഇന്ത്യയുടെ നവീകരിച്ച സൗകര്യങ്ങള്‍ വട്ടപ്പാറയിലെ പി.എം.എസ് ദന്തല്‍ കോളജ് ക്യാംപസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
സി.ഇ.ടിയിലെ സൈക്ലിങ് ക്ലബ് നടപ്പാക്കുന്ന ഹീലിങ് വീല്‍സ് പദ്ധതി സി. ദിവാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൈക്കിളുകള്‍ വാടകയ്ക്കു നല്കി ലഭിക്കുന്ന പണം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്കുന്ന പദ്ധതിയാണിത്. ആര്.സി.സിയിലേക്ക് രോഗികളെ സൗജന്യമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ചടങ്ങില്‍ ആദരിച്ചു. പാലിയം ഇന്ത്യയുടെ ഒ.പി, ഐ.പി, ഹാഫ് വേ ഹോം, ഫാര്‍മസി, പരിശീലന കേന്ദ്രം തുടങ്ങിയവ ഇനി മുതല്‍ വട്ടപ്പാറ പി.എം.എസ് ദന്തല്‍ കോളജ് ക്യാംപസിലാണ് പ്രവര്‍ത്തിക്കുക. അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് പട്ടം ശിവമംഗലം ലെയ്നിലാണ് പ്രവര്‍ത്തിക്കുക. ഡോ. എം.ആര് രാജഗോപാല്‍ അധ്യക്ഷനായി.
പി.എം.എസ് കോളജ് ഓഫ് ദന്തല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ചെയര്മാന് ഡോ. പി.എസ് താഹ, മുന്‍ എം.പി കെ.എന്‍ ബാലഗോപാല്‍, മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍നായര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വട്ടപ്പാറ എസ്.ഐ ഷിബുകുമാര്‍, അഡ്വ. തെക്കട അനില്‍കുമാര്‍, അഡ്വ. വി.വി രാജേഷ്, വാര്‍ഡ് അംഗം കണക്കോട് ഭുവനേന്ദ്രന്, ഐ.എ.പി.സി കേരള ജനറല്‍ സെക്രട്ടറി നാരായണന് പുതുക്കുടി, ടി.ഐ.പി.സി പ്രസിഡന്റ് ഡോ. എം.പി ജോണ്സണ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."