HOME
DETAILS
MAL
കൂട്ടിരിപ്പുകാരുടെ സാധനങ്ങള്‍ കവരുന്ന മോഷ്ടാവ് പിടിയില്‍
backup
November 23 2018 | 05:11 AM
വെഞ്ഞാറമൂട്: ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരുടെ ബാഗുകളും മറ്റും കവരുന്ന മോഷ്ടാവ് പിടിയില്‍. കുറ്റിച്ചല്‍ ചേമ്പുംകുഴി സ്വദേശിയായ അമീര്‍ (50) ആണ് പിടിയിലായത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നും രോഗികളുടെ കൂട്ടിരിപ്പുകാരുടെ ബാഗ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെയണ് ഇയാള്‍ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളാണ് മോഷ്ടാവിനെ കുടുക്കിയത്.
ഇയാള്‍ മുന്‍പും ആശുപത്രിയില്‍ സമാനമായ മോഷണം നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് മോഷ്ടവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ഇയാള്‍ മോഷണശ്രമം ആവര്‍ത്തിക്കവേയാണ് പിടിയിലായത്. ഇയാളെ വെഞ്ഞാറമൂട് പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."