HOME
DETAILS
MAL
ജീവകാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണ് കെ.എം.സി.സി: ഹൈദരലി ശിഹാബ് തങ്ങള്‍
backup
November 03 2019 | 17:11 PM
ജിദ്ദ: സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കെ.എം.സി.സി ലോകത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഗാ ഈവെന്റ് സീസണ് നാലിന്റെ സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മെഗാ ഈവെന്റ് ചരിത്ര വിജയമായി മാറിയതിന്റെ സന്തോഷം പങ്കിടുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കേക്ക് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുറിച്ചു നേതാക്കളും പ്രവര്‍ത്തകരുമായി പങ്കിട്ടു.
റിയാദ് കെ.എം.സി.സി കര്‍മ്മ പുരസ്കാരം സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടിക്കും കര്‍മ്മ ശ്രേഷ്ട പുരസ്കാരം സി.എച്ച് മഹ്മൂദ് ഹാജിക്കും കര്‍മ്മ രത്ന പുരസ്കാരം മുഹമ്മദ് കുട്ടി മാതാപ്പുഴ, മുജീബ് പൂക്കോട്ടൂര്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ക്കും ബിസിനസ് എക്സലന്‍സി അവാര്‍ഡ് ഡോ.അബ്ദുല്‍ മജീദ് ചിങ്ങോലിക്കും കെ.എം.സി.സിയുടെ പ്രത്യേക പുരസ്കാരം റാഫി കൊയിലാണ്ടിക്കും തങ്ങള്‍ സമ്മാനിച്ചു. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷനം നടത്തി.
അഖിലേന്ത്യാ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് സയ്യിദ് മു ഈനലി ശിഹാബ് തങ്ങള്‍, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ, മഹാരാഷ്ട്ര മുസ് ലീം ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. അബ്ദു റഹ്മാന്, ഖാദര്‍ ചെങ്കള, അഷ്റഫ് വേങ്ങാട്ട്, കെ.കെ.കോയാമു ഹാജി, കുഞ്ഞി കുമ്പള, അഷ്റഫ് വടക്കേവിള, അബ്ദുറഹ് മാന്‍ മദനി, വി.ജെ നസറുദ്ദീന്‍, നാസര്‍ നെസ്റ്റോ, സലീം അല്‍ മദീന, അഹമ്മദ് കോയ ഫ്ളീരിയ, മുഹമ്മദ് മുസ്തഫ കാവുങ്ങല്‍ റോയല്‍, ഫൈസല്‍ വടകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സുബൈര്‍ അരിമ്പ്ര സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."