ബക്കളം നെല്ലിയോട്ട് ശബരിമല ഇടത്താവളം നാളെമുതല്‍
തളിപ്പറമ്പ്: തളിപ്പറമ്പ് ബക്കളം നെല്ലിയോട് ഭഗവതി ക്ഷേത്ര പരിസരത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഹെല്‍പ്പ് ഡസ്ക് ഇടത്താവളം ആരംഭിക്കുന്നു. 24ന് ശനിയാഴ്ച രാവിലെ 9.30ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി മണ്ഡലകാലത്ത് ബക്കളം നെല്ലിയോട്ട് ഐ.ആര്.പി.സിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തില്‍ സൗജന്യമായി ആരോഗ്യപരിപാലന കേന്ദ്രവും ഭക്ഷണശാലയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കേന്ദ്രത്തില്‍ ആയിരക്കണക്കിന് ഭക്തന്മാര് എത്തിച്ചേരാറുണ്ട്. അവര്‍ക്ക് കുളിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും വിശ്രമത്തിനും വിരിവെക്കാനും കേന്ദ്രത്തില്‍ സൗകര്യമൊരുക്കും. മൂന്ന് നേരം ഭക്ഷണവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ സൗജന്യ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത്താവളം ഉദ്ഘാടന സമ്മേളനത്തില്‍ ഐ.ആര്.പി.സി ഉപദേശക സമിതി ചെയര്മാന് പി. ജയരാജന് അധ്യക്ഷനാവും. ജയിംസ് മാത്യു എം.എല്‍.എ മുഖ്യാതിഥിയാകുമെന്നും സംഘാടകര്‍ അറിയിച്ചു.
തളിപ്പറമ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ.ആര്.പി.സി സെക്രട്ടറി കെ.വി മുഹമ്മദ് അഷ്റഫ്, ശബരിമല ഹെല്‍പ്പ് ഡെസ്ക് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി മണികണ്ഠന് നായര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.അശോക് കുമാര്‍, പി.വി സതീഷ്കുമാര്‍, എ. കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."