HOME
DETAILS
MAL
കുരിശുമലയില്‍ വീണ്ടും കവര്‍ച്ച; തെളിവെടുപ്പ് നടത്തി
backup
June 27 2017 | 19:06 PM
വെള്ളറട: കുരിശുമലയില്‍ വീണ്ടും കവര്‍ച്ച. കുരിശുമല സംഗമവേദിയിലെ കാണിക്കവഞ്ചിയാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ പ്രാര്‍ഥനക്കെത്തിയ വിശ്വാസികളാണ് മോഷണവിവരം അറിയുന്നത്.
ഓരോ മാസവും അവസാനമാണ് കാണിക്കവഞ്ചിയിലെ വരവ് എടുക്കാറുള്ളത്. മാസം തോറും 50000 രൂപയിലേറെ ഉണ്ടാകും. ആറുമാസം മുന്‍പും സംഗമവേദിയിലെ രണ്ട് കാണിക്കവഞ്ചി കവര്‍ന്നിരുന്നു. പൊലിസിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. സി.ഐ അജിത്കുമാര്‍, എസ്.ഐ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."