പ്രകൃതി ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ജോയ്‌സിക്ക്് ആണ്‍കുഞ്ഞ്
നെല്ലിയാമ്പതി: ആഗസ്റ്റ് മാസത്തിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട ബ്രൂക്ക് ലാന്റ് എസ്റ്റേറ്റിലെ ജോയ്‌സി ആണ്‍കുഞ്ഞിന് ജന്മം നല്കി.
കനത്തമഴയെ ് 15 ന്് രാത്രി ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ ബ്രൂക്ക് ലാന്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടിയുടെ പുറകുവശം 30 അടി ആഴത്തിലും, 100 അടിയോളം വീതിയിലും 4 കിലോമീറ്റര്‍ ദൂരത്തേക്ക് ഒലിച്ചുപോയി.
അടുക്കളഭാഗം തകര്‍ന്ന പാടിയിലെ11 അംഗ കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിച്ചിരുന്നതാണ് 7 മാസം ഗര്‍ഭിണിയായ ജോയ്‌സി. തമിഴ്‌നാട്ടിലെ വേട്ടക്കാരന്‍ പുതൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍പതി നിവാസിയായ മാരിയപ്പന്‍ ആണ് ജോയ്‌സിയുടെ ഭര്‍ത്താവ്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയില്‍ ബ്രൂക്ക് ലാന്റ് എസ്റ്റേറ്റിലേക്കുളള വഴി പൂര്‍ണമായും തടസ്സപ്പെട്ടു.
പ്രകൃതി ദുരന്തം ഉണ്ടായി 12 ദിവസത്തേക്ക് ശേഷമാണ് കാവശ്ശേരി പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് പരമേശ്വരന്‍, നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ.ആരോഗ്യം ജോയ്‌സണ്‍, എന്നിവരുടെ സംഘം 12 -ാംദിവസം ബ്രൂക്ക് ലാന്‍ഡ് എസ്റ്റേറ്റില്‍ എത്തിയാണ് ഗര്‍ഭിണിയായ ജോയ്‌സിക്കും മറ്റു തൊഴിലാളികള്‍ക്കും വൈദ്യസഹായം നല്കിയതിനുശേഷമാണ് ബ്രൂക്ക്‌ലാന്റ് എസ്റ്റേറ്റില്‍ സംഭവിച്ച പ്രകൃതി ദുരന്തം പുറലോകം അറിയുന്നത്.
ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെയും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.പി.റീത്തയുടെയും നിര്‍ദ്ദേശപ്രകാരം ഗര്‍ഭിണിയായ ജോയ്‌സിയെ കഴിഞ്ഞ ആഗസ്റ്റ് 30 ന് ജീപ്പ് മാര്‍ഗ്ഗം ബ്രൂക്ക് ലാന്‍ഡ് എസ്റ്റേറ്റില്‍നിന്നും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിംഗ്, രക്തപരിശോധന എന്നിവ നടത്തി പൊളളാച്ചിയിലെ സേത്തുമടയ്ക്ക് സമീപമുളള ഭര്‍ത്താവിന്റെ വീട്ടില്‍എത്തിച്ചു.
ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ജോയ്‌സി കഴിഞ്ഞ ദിവസം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."