HOME
DETAILS

വിര നശീകരണത്തിനുള്ള ഗുളിക വിതരണം

  
backup
August 06 2016 | 20:08 PM

%e0%b4%b5%e0%b4%bf%e0%b4%b0-%e0%b4%a8%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf

കൊച്ചി: ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച് ഒന്നു മുതല്‍  19 വയസുവരെയുള്ള കുട്ടികള്‍ക്കായി വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍  ഗുളികകള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.എ കുട്ടപ്പന്‍ പറഞ്ഞു. പത്തിന് ഉച്ചക്ക് ഒരു മണിക്ക്  സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ ജില്ലാ തല ഉദ്ഘാടനം നടക്കും.
ഒന്നു മുതല്‍ അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അംഗന്‍വാടികളിലും അഞ്ച് മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അതാത് സ്‌ക്കൂളുകളിലും ഗുളികകള്‍ വിതരണം ചെയ്യും.  ഡോക്ടര്‍മാര്‍,  ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അദ്ധ്യാപകര്‍, അംഗനവാടി, ആശ പ്രവര്‍ത്തകര്‍ എന്നിവരാണ് ഗുളിക നല്‍കുക. 10 ന് കഴിക്കാന്‍ സാധിക്കാത്തവര്‍ക്കായി സമ്പൂര്‍ണ വിര വിമുക്ത ദിനമായ 17 ന് ഗുളികകള്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കും.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.ആര്‍.ശാന്തകുമാരി, കണ്‍സള്‍ട്ടന്റ് ഡോ.ശിവപ്രസാദ്, മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുദീന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


കഴിക്കേണ്ട വിധം


ഒന്ന് മുതല്‍ രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുണിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്.  രണ്ട് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഗുളിക  ഒരു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്. ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളെ ഗുളിക കഴിക്കുന്നതില്‍ നിന്ന് ഒളിവാക്കിയിട്ടുണ്ട്. വിരശല്യമുള്ള കുട്ടികളില്‍ ഗുളിക കഴിച്ചാല്‍ പനിയും ഓക്കാനവും വരുവാനുള്ള സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ഗുളികകളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  6 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  6 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  7 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  7 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  7 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  8 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  8 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  8 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  9 hours ago