തീരുമാനം വേദനിപ്പിച്ചു; മാത്യു. ടി. തോമസ്
തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു.ടി.തോമസ്. തന്നെ പുറത്താക്കിയത് ഇടതുപക്ഷത്തിന് യോജിക്കാത്ത രീതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'നീതിപൂര്‍വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തേയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.'
അതേസമയം ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ.ഡി.എസില്‍ നിന്ന് കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എയെ പുതിയ മന്ത്രിയായി നിയമിക്കാനാണ് ധാരണ. ജലവിഭവവകുപ്പ് മന്ത്രിയായ മാത്യു ടി.തോമസ് രാജിവെക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. മാത്യു ടി. തോമസ്സിനെതിരെ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പല തവണ പരാതിയുമായെത്തിയിരുന്നു.
ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെ.ഡി.എസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്‌നത്തിലിടപെട്ടത്. ഇന്ന് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."