വര്‍ഷം ഒന്‍പതായിട്ടും ഭൂനികുതി അടയ്ക്കാന്‍ കഴിയാതെ ഒരു കുടുംബം
കാട്ടിക്കുളം: റവന്യു വകുപ്പിന്റെ അനാസ്ഥമൂലം ഒന്‍പത് വര്‍ഷമായി നികുതി അടയ്ക്കാന്‍ കഴിയാതെ ഒരു കുടുംബം. കാട്ടിക്കുളം ചേലൂര്‍ പൂവനാട്ട് കുടുംബവുമാണ് നികുതിനിഷേധം നേരിടുന്നത്. 1961 മുതല്‍ 2006 വരെ കൃത്യമായി ഭൂനികുതി അടച്ചവന്നിരുന്നതാണ്.
പിന്നീടാണ് നികുതി സ്വീകരിക്കില്ലെന്ന നിലപാട് വില്ലേജ് അധികൃതര്‍ സ്വീകരിച്ചത്. പൂവനാട്ട് പരേതയായ അന്നമ്മയുടേ പേരിലാണ് ഭൂമി. 1958ല്‍ ചേലൂരില്‍ താമസമാക്കിയതാണ് അന്നമ്മയും കുടുംബവും. വിദേശ പൗരന്‍ പേഴ്‌സിയില്‍നിന്നു ജംതീറാധാരമായാണ് 1.62 ഏക്കര്‍ സ്ഥലം വാങ്ങിയത്.
ഈ ഭൂമിയുടെ ഉടമാവകാശം അന്നമ്മയ്ക്ക് ഇല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ റവന്യു വകുപ്പ് പറയുന്നത്. രേഖകളില്‍ കൃത്രിമം കാട്ടിയാണ് റവന്യൂ അധികൃതര്‍ തങ്ങളെ പ്രയാസപ്പെടുത്തിയിരിക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
പേഴ്‌സിയില്‍നിന്നു ഭൂമി വാങ്ങിയ മറ്റുള്ളവരില്‍നിന്നു ഭൂനികുതി സ്വീകരിക്കുന്നുണ്ട്. 2015ല്‍ കുടുംബത്തിന്റെ പരാതി അന്വേഷിച്ച വില്ലേജ് ഓഫിസര്‍ക്ക് നേരത്തേ രേഖകള്‍ തയാറാക്കിയതിലെ പിശക് ബോധ്യപ്പെട്ടിരുന്നു.
ഇക്കാര്യം അദ്ദേഹം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും ഭൂനികുതി സ്വീകരിക്കാന്‍ നടപടിയില്ല. നികുതിനിഷേധത്തിനെതിരേ നിയമത്തിന്റെ വഴി തേടാനുള്ള ഒരുക്കത്തിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."