ആദ്യത്തെ ലാറ്റിന്‍ ഖുര്‍ആനും അറബി ബൈബിളും ഷാര്‍ജ പുസ്തകോത്സവത്തില്‍
ഷാര്‍ജ: ഖുര്‍ആന്റെ ആദ്യ ലാറ്റിന്‍ പരിഭാഷയും അറബി ബൈബിളും 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രധാന ആകര്‍ഷണമായി.
12ാം നൂറ്റാണ്ടില്‍ ടോളിഡോയില്‍ പിയറി ഡി ക്ലൂണിയും ബെര്‍ണാഡ് ഡി ക്ലെയര്‍ വോക്‌സും കണ്ടെടുത്ത അറബി കൈയെഴുത്ത് പ്രതിയെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആന്‍ ലാറ്റിന്‍ പതിപ്പ് നിര്‍മിച്ചതെന്ന് ആന്റിക്വേറിയറ്റ് ഇന്‍ലിബ്രിസിലെ ഹ്യൂഗോ വെറ്റ്‌സ്‌ചെറക് പറഞ്ഞു.
1143ല്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കിയ കെറ്റണിലെ ഇംഗ്ലീഷുകാരന്‍ ഡി ക്ലൂണി ഇത് ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
400 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ പരിഭാഷയുടെ പകര്‍പ്പ് മാര്‍ട്ടിന്‍ ലൂഥര്‍ സ്വന്തമാക്കിയതായും തിയോഡോര്‍ ബിബ്ലിയാന്‍ഡര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതായും വെറ്റ്‌സ്‌ചെരെക് ചൂണ്ടിക്കാട്ടി. ലാറ്റിന്‍ വിവര്‍ത്തനത്തിനുപുറമെ താരതമ്യത്തിനായി ബിബ്ലിയാന്‍ഡര്‍ മറ്റ് മൂന്ന് കൈയെഴുത്ത് പ്രതികളും പരിശോധിച്ചു. ഖുര്‍ആനിലെ പാഠങ്ങള്‍ പാശ്ചാത്യ പണ്ഡിതന്മാര്‍ക്കിടയില്‍ ലഭ്യമാക്കാനുള്ള ശ്രദ്ധേയമായ ശ്രമമായിരുന്നു ഇതെങ്കിലും ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള താല്‍പര്യത്തെത്തുടര്‍ന്ന് ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു യൂറോപ്യന്റെയും ഏക ഉറവിടമായി ഇത് മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."