HOME
DETAILS

മെഡിക്കല്‍ ഫീസ് കൂട്ടി; വാര്‍ഷിക ഫീസ് 5.50 ലക്ഷം രൂപ

  
backup
June 27 2017 | 19:06 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ നല്‍കിക്കൊണ്ട് സംസ്ഥാനത്ത് മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടി. സ്വാശ്രയ കോളജുകളിലെ 85 ശതമാനം സീറ്റുകളിലും ഒറ്റ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കുകയായിരുന്നു. ഇതുപ്രകാരം എം.ബി.ബി.എസ് മെറിറ്റ് സീറ്റിന് 5.50 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്.

വിദേശ മലയാളികളുടെ മക്കള്‍ക്കുള്ള 15 ശതമാനം എന്‍.ആര്‍.ഐ സീറ്റിലെ ഫീസ്് 20 ലക്ഷം രൂപയാക്കി. ഇതോടെ മെറിറ്റില്‍ 25,000 രൂപ ഫീസില്‍ പഠിക്കാമായിരുന്ന 20 ശതമാനം സീറ്റുകളും 2.50 ലക്ഷം രൂപ ഫീസുണ്ടായിരുന്ന 30 ശതമാനം സീറ്റുകളും ഇല്ലാതായി. എന്നാല്‍, സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 1,100 സീറ്റുകളില്‍ 25,000 രൂപ വാര്‍ഷിക ഫീസ് തുടരും. എന്‍.ആര്‍.ഐ ക്വാട്ടയില്‍ കഴിഞ്ഞ വര്‍ഷം 15 ലക്ഷമായിരുന്നു ഫീസ്. അഞ്ചുലക്ഷം കൂട്ടിയത് വഴി ഓരോ കോളജിനും ലഭിക്കുന്ന 75 ലക്ഷം രൂപ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പായി നല്‍കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്. ഇതുപ്രകാരം ഓരോ ബാച്ചിലെയും 15 ശതമാനം ബി.പി.എല്‍ കുട്ടികള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇളവ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സകോളര്‍ഷിപ്പ് നല്‍കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാത്തതിനാല്‍ മാനേജ്‌മെന്റുകള്‍ ഇത് നടപ്പാക്കിയേക്കില്ല. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ രണ്ടുപ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. മെറിറ്റില്‍ 15 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇതേത്തുടര്‍ന്നാണ് പ്രവേശന മേല്‍നോട്ട സമിതിയായ രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് ഏകീകരിച്ച് ഉത്തരവിറക്കിയത്. എന്‍.ആര്‍.ഐ ഒഴികെയുള്ള 85 ശതമാനം സീറ്റുകളില്‍ നിന്ന് കഴിഞ്ഞവര്‍ഷം കിട്ടിയ മൊത്തം ഫീസിനെ 85 കൊണ്ട് ഹരിച്ചുകിട്ടിയ സംഖ്യയാണ് 5.50 ലക്ഷം. കോളജുകളുടെ വരുമാനത്തില്‍ കുറവുണ്ടാവാതിരിക്കാനാണ് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി ഈ രീതി സ്വീകരിച്ചത്. സ്വാശ്രയ കോളജുകള്‍ ചെലവുകണക്കുകള്‍ ഹാജരാക്കിയില്ലെങ്കിലും എല്ലാവശങ്ങളും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്ന് ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു പറഞ്ഞു.

എന്‍ട്രന്‍സ് കമ്മിഷണറാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഇക്കൊല്ലം പ്രവേശനം നടത്തുന്നത്. ഫീസ് കുത്തനെ കൂട്ടിയതോടെ നൂറ് സീറ്റുള്ള സ്വാശ്രയ കോളജില്‍ 85 ശതമാനം സീറ്റുകളില്‍ 5.50 ലക്ഷം വീതം 4.675 കോടിയും 15 ശതമാനം എന്‍.ആര്‍.ഐ ക്വാട്ടയില്‍ നിന്ന് മൂന്ന് കോടിയുമാണ് മാനേജ്‌മെന്റുകളുടെ കീശയിലെത്തുക. രണ്ട് സ്വാശ്രയ കോളജുകള്‍ 15 ലക്ഷവും 11.50 ലക്ഷവും വീതം ഫീസ് നിശ്ചയിച്ച് പ്രോസ്‌പെക്ടസ് പുറത്തിറക്കിയെങ്കിലും മേല്‍നോട്ട സമിതി റദ്ദാക്കി. അമൃത കല്‍പ്പിത സര്‍വകലാശാലയുടെ മെഡിക്കല്‍ കോളജിലും ഇക്കൊല്ലം 5.50 ലക്ഷം രൂപയാണ് ഫീസ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പുതുതായി അനുവദിച്ച 100 സീറ്റിലേക്ക് 25,000 രൂപയായിരിക്കും ഫീസ്. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്കാണ് ഇത്തവണ ലോട്ടറി അടിച്ചത്. കഴിഞ്ഞവര്‍ഷം 4.85 ലക്ഷം ഫീസുണ്ടായിരുന്ന നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും ഇത്തവണ ഫീസ് 5.50 ലക്ഷമായി. കഴിഞ്ഞ വര്‍ഷം വരെ ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 44 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നതും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അവസാനിപ്പിച്ചു. ഫീസ് 5.50 ലക്ഷമായി ഉത്തരവിറക്കിയെങ്കിലും നിക്ഷേപമായി രണ്ടുലക്ഷം വരെയും പ്രത്യേക ഫീസായി ഒരു ലക്ഷവും വികസനഫണ്ടിലേക്കുള്ള അര ലക്ഷവും ചേര്‍ത്ത് 9 ലക്ഷമെങ്കിലും ആദ്യവര്‍ഷം വിദ്യാര്‍ഥി അടയ്‌ക്കേണ്ടിവരും. പരിയാരം, ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ അമല, ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി കോളജുകള്‍ പുതുക്കിയ ഫീസില്‍ പ്രവേശനം നടത്തുമെന്ന് വ്യക്തമാക്കി. പരിയാരം മെഡി. കോളജില്‍ 5.50 ലക്ഷം രൂപ ഫീസായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ അറിയിച്ചു. മെഡിക്കല്‍ പ്രവേശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ മുന്‍നിശ്ചയപ്രകാരം ജൂലൈ നാലിനു തുടങ്ങി 10ന് അലോട്ട്‌മെന്റ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കല്‍പ്പറ്റയിലെ ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട്, പാലക്കാട് കേരള മെഡിക്കല്‍ കോളജ്, തൊടുപുഴയിലെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ 150 സീറ്റുകളിലും ഇത്തവണ പ്രവേശനമില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 50 സീറ്റ്, അടൂര്‍ മൗണ്ട് സിയോണിലെ 100 സീറ്റ് എന്നിവിടങ്ങളിലും പ്രവേശനമുണ്ടാകില്ല.

അതേസമയം, ഒറ്റ ഫീസ് ഏര്‍പ്പെടുത്തിയ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനത്തിനെതിരേ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയെ സമീപിക്കും. തങ്ങളുടെ കോളജില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് കത്തുനല്‍കും. ഈ വര്‍ഷം കോളജുകള്‍ അടച്ചിടുമെന്നും മാനേജ്‌മെന്റ് ഭീഷണി മുഴക്കിയിട്ടുണ്ട്. അടുത്തവര്‍ഷം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സര്‍ക്കാരും എടുത്തിട്ടുണ്ട്.

ബി.ഡി.എസിന് 2.5 ലക്ഷം ഫീസ്

തിരുവനന്തപുരം: സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ബി.ഡി.എസ് കോഴ്‌സുകളുടെയും ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളില്‍ 2.5 ലക്ഷമാണ് വാര്‍ഷിക ഫീസ്. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ആറുലക്ഷമാണ് ഫീസ്. എന്‍.ആര്‍.ഐ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷവും ആറ് ലക്ഷമായിരുന്നു ഫീസ്. ഇക്കുറി മാനേജ്‌മെന്റുകള്‍ വര്‍ധന ആവശ്യപ്പെട്ടിരുന്നില്ല.

ബി.ഡി.എസിന് നാലു ലക്ഷമാണ് ഇത്തവണ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരുന്നത്. രാജേന്ദ്രബാബു കമ്മിറ്റി മുന്‍പാകെയും ഈ ആവശ്യം അവര്‍ ഉന്നയിച്ചു. മാനേജ്‌മെന്റുകള്‍ കൊള്ളലാഭമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വിലയിരുത്തി ഈ ആവശ്യം കമ്മിറ്റി തള്ളുകയായിരുന്നു. കോളജുകളുടെ കഴിഞ്ഞവര്‍ഷത്തെ വരവുചെലവ് വിലയിരുത്തിയാണ് ഫീസ് നിശ്ചയിച്ചത്. കല്‍പ്പിത സര്‍വകലാശാലയായ അമൃതക്കും ഇതേനിരക്ക് ബാധകമാണ്. വരവുചെലവ് കണക്ക് അടക്കമുള്ള കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കോളജുകള്‍ക്ക് രണ്ടുമാസ സമയം അനുവദിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ ഡെന്റല്‍ കോളജില്‍ കഴിഞ്ഞവര്‍ഷം 85 ശതമാനം സീറ്റുകളില്‍ 3.3 ലക്ഷമായിരുന്നു ഫീസ്. കണ്‍സോര്‍ഷ്യത്തിന് കീഴിലെ മറ്റ് കോളജുകളില്‍ 14 ശതമാനം ബി.പി.എല്‍ സീറ്റുകളില്‍ 23,000 ഉം 26 ശതമാനം സീറ്റുകളില്‍ 44,000 ഉം ആയിരുന്നു ഫീസ്. സര്‍ക്കാരിന് വിട്ടുനല്‍കിയ അവശേഷിച്ച മെറിറ്റ് സീറ്റുകളില്‍ 2.1 ലക്ഷവുമായിരുന്നു ഫീസ്. മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിരുന്ന 35 ശതമാനം സീറ്റുകളില്‍ അഞ്ചുലക്ഷവും എന്‍.ആര്‍.ഐ സീറ്റുകളില്‍ ആറ് ലക്ഷവുമായിരുന്നു ഫീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago