നിയമസഭ: വീണുകിട്ടിയ അവസരവും പ്രയോജനപ്പെടുത്താതെ പ്രതിപക്ഷം
തിരുവനന്തപുരം: സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും പ്രതിസ്ഥാനത്താക്കി സി.പി.എമ്മും ഘടകക്ഷിയായ സി.പി.ഐയും പരസ്യമായി അഭിപ്രായം പറഞ്ഞ വിഷയം നിയമസഭയില്‍ ഫലപ്രദമായി വിനിയോഗിക്കാനാകാതെ പ്രതിപക്ഷം പരാജയപ്പെട്ടു.
യു.എ.പി.എ ചുമത്തി രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് മാത്രമല്ല മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വിഷയംകൂടി പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ഉള്‍പ്പെടുത്തി. സി.പി.ഐയും സി.പി.എമ്മും പൊലിസിന്റെ വീഴ്ചയെ വിമര്‍ശിച്ചതും ആയുധമാക്കി സര്‍ക്കാരിനെയും കടന്നാക്രമിക്കാനുള്ള അവസരമായിരുന്നു പ്രതിപക്ഷത്തിന് ലഭിച്ചത്. അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷന്‍ വിഷയം ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. പ്രധാന പ്രശ്‌നമായി യുവാക്കള്‍ക്കെതിരേയുള്ള യു.എ.പി.എ കുറ്റം ചുമത്തലും അറസ്റ്റും ഉന്നയിക്കാതെ മാവോയിസ്റ്റ് ഏറ്റുമുട്ടലും കൊലപാതകങ്ങളുമാണ് തിരുവഞ്ചൂര്‍ വിശദമായി അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രധാന പ്രശ്‌നത്തില്‍നിന്ന് വിഷയം അകന്നുനിന്നു. മറുപടി പറഞ്ഞ മുഖ്യമന്ത്രിയും ഇതേ ചുറ്റിപ്പറ്റിയാണ് സംസാരിച്ചത്. കൂടുതല്‍ സമയവും മാവോയിസ്റ്റുകളെ പ്രതിസ്ഥാനത്തു നിര്‍ത്തിയ മുഖ്യമന്ത്രി യു.എ.പി.എ നിയമം കൊണ്ടുവന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെയും കുറ്റപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതിനെതിരേ പറഞ്ഞ് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."