മുസ്്ലിംകള്‍ക്കെതിരായ ആക്രമണം: ശബ്നം ഹാഷ്മി അവാര്‍ഡ് തിരിച്ചു നല്കി
ന്യൂഡല്‍ഹി:ഇന്ത്യയില്‍ മുസ്്ലിങ്ങള്ക്കെതിരായി വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഷബ്നം ഹാഷ്മി നീഷണല്‍ മൈനോറിറ്റി റൈറ്റ്സ് അവാര്‍ഡ് തിരിച്ചു നല്കി. 2008ല്‍ ന്യൂനപക്ഷ കമ്മിഷന് നല്കിയതായിരുന്നു അവാര്‍ഡ്.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ന്യൂനപക്ഷ കമ്മിഷന് പൂര്‍ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ തനിക്ക് ലഭിച്ച അവാര്‍ഡ് തിരിച്ചു നല്‍കുകയാണെന്ന് ഷബ്നം വ്യക്തമാക്കി. മുസ്്ലിം സമൂഹത്തിന്റെ സുരക്ഷയും അന്തസും ഉറപ്പാക്കുന്നതില്‍ കമ്മിഷന് പരാജയപ്പെട്ടിരിക്കുകയാണെന്ന് അവാര്‍ഡ് തിരിച്ചു നല്‍കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയ കത്തില്‍ ഷബ്നം ആരോപിച്ചു.
മുസ്ലിംകള്‍ക്കെതിരേ ആക്രമണമുണ്ടാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്ന മൗനത്തെയും അവര്‍ കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. മുസ്ലിംകള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായും അവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."