HOME
DETAILS

അമിത്ഷായുടെ ക്രിമിനല്‍ ബന്ധങ്ങള്‍ പുറത്തുവരണം

  
backup
November 23 2018 | 23:11 PM

amith-shah-criminal-connection-out-spm-editorial

കക്ഷിരാഷ്ട്രീയാധിഷ്ഠിത ജനാധിപത്യവ്യവസ്ഥയില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രിക്കും സംസ്ഥാന ഭരണത്തലവന്മാര്‍ക്കുമൊക്കെയുള്ള പ്രാധാന്യത്തിന് ഏതാണ്ട് ഒപ്പം നില്‍ക്കുന്ന പ്രാധാന്യം ഭരിക്കുന്ന പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രധാന നേതാക്കള്‍ക്കുമുണ്ട്. രാഷ്ട്രീയകക്ഷികളുടെ നയങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും അനുസൃതമായാണു ഭരണം നടക്കുകയെന്നതിനാല്‍ ഈ നേതാക്കളുടെ ചെയ്തികള്‍ ഭരണവുമായി ഇഴചേര്‍ന്നു കിടക്കും.
ചില നിര്‍ണായക രാഷ്ട്രീയസന്ദര്‍ഭങ്ങളില്‍ ഇവര്‍ക്കു ഭരണത്തലവനേക്കാള്‍ പ്രാധാന്യമുണ്ടാകും. ഇത്തരം ഘട്ടങ്ങളില്‍ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചു പാര്‍ട്ടിത്തലവന്മാര്‍ ഭരണത്തലവന്മാരെ നിയന്ത്രിക്കാറുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തടക്കം ഭരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ കേരളീയര്‍ പലതവണ കണ്ടതാണ്.
ദേശീയതലത്തിലിപ്പോള്‍ ഭരണത്തിന്റെ രാഷ്ട്രീയചുക്കാന്‍ പിടിക്കുന്ന റോളില്‍ ബി.ജെ.പി ദേശീയപ്രസിഡന്റ് അമിത്ഷായാണ്. ഭരണകക്ഷിയുടെ തലവനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ രാഷ്ട്രഭരണത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്.
അങ്ങനെയുള്ള അമിത്ഷായ്‌ക്കെതിരേ ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ കുറ്റാരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ നടുക്കിയ ചില സുപ്രധാന കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ കോടതിയിലാണ് ആരോപണമുന്നയിച്ചതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രതിപക്ഷ കക്ഷികളുടെ ആരോപണംപോലെ തള്ളിക്കളയാവുന്നതല്ല ഇവയൊന്നും.
ഏറെ വിവാദമായ തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് ഗൂഢാലോചനയില്‍ അമിത്ഷായും മുതിര്‍ന്ന മൂന്നു പൊലിസുദ്യോഗസ്ഥരും പങ്കാളികളാണെന്നാണ് അന്വേഷണോദ്യോഗസ്ഥന്‍ സന്ദീപ് തംഗദെ സി.ബി.ഐ കോടതിയില്‍ വെളിപ്പെടുത്തിയത്. ഡി.ജി വന്‍സാര, രാജ് കുമാര്‍ പാണ്ഡ്യന്‍, ദിനേശ് എം.എന്‍ എന്നിവരാണ് അമിത്ഷായ്‌ക്കൊപ്പം ഗൂഢലോചനയില്‍ പങ്കുള്ള പൊലിസുദ്യോഗസ്ഥരെന്നും അദ്ദേഹം വെളിപ്പെടുത്തി.


സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷിയായിരുന്നു പ്രജാപതി. അദ്ദേഹം 2006 ഡിസംബറില്‍ പൊലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ ഏറ്റുമുട്ടലില്‍ മരിച്ചുവെന്നായിരുന്നു പൊലിസ് ഭാഷ്യം. ഈ പൊലിസ് കഥ കെട്ടിച്ചമച്ചതാണെന്നും പ്രജാപതിയെ തെളിവു നശിപ്പിക്കാന്‍ കൊന്നതാണെന്നും ആരോപണമുയര്‍ന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഈ കേസന്വേഷിച്ച സംഘത്തിലെ മുഖ്യ ഉദ്യോഗസ്ഥനായിരുന്നു സന്ദീപ്.
വന്‍കിട നിര്‍മാണക്കമ്പനി ഉടമകളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘത്തിലെ കണ്ണിയായിരുന്നു അമിത് ഷായെന്ന് മറ്റൊരു ഗുരുതരാരോപണവും അദ്ദേഹം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ, സൊഹ്‌റാബുദ്ദീന്‍ ശൈഖ്, തുള്‍സിറാം പ്രജാപതി എന്നിവരും ചില മുതിര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥരും ഈ സംഘത്തിലെ അംഗങ്ങളായിരുന്നുവെന്നും ഈ സംഘത്തില്‍ നിന്നു തെറ്റിയതിനെ തുടര്‍ന്നാണ് സൊഹ്‌റാബുദ്ദീനെയും സഹായി തുള്‍സിറാമിനെയും വധിച്ചതെന്നും സന്ദീപ് മൊഴി നല്‍കിയിട്ടുമുണ്ട്.


ഈ ആരോപണങ്ങള്‍ക്കു ബലമേകുന്ന തരത്തിലുള്ള മൊഴി വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിച്ച സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായിരുന്ന അമിത് താക്കൂറും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സി.ബി.ഐ കോടതിയില്‍ നല്‍കിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കേസുകളില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും സൊഹ്‌റാബുദ്ദീന്‍, തുള്‍സി റാം എന്നിവരില്‍നിന്ന് ഭീഷണി നേരിട്ടിരുന്ന രമണ്‍ പട്ടേല്‍, ദശരഥ് പട്ടേല്‍ സഹോദരങ്ങള്‍ 70 ലക്ഷം രൂപ അമിത് ഷായ്ക്ക് നല്‍കിയെന്നുമൊക്കെയാണ് അമിത് കോടതിയല്‍ നല്‍കിയ മൊഴി.
പൊലിസില്‍ ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിച്ചവര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍ തീര്‍ത്തും തെറ്റാവാനിടയില്ലെന്ന് സ്വാഭാവികമായി തന്നെ കരുതാവുന്നതാണ്. അങ്ങനെയാണെങ്കില്‍ അമിത് ഷാ നേരിടുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയുള്ള ക്രൂരതകളും ഗുണ്ടായിസവും സാമ്പത്തിക കുറ്റകൃത്യവുമൊക്കെ അതില്‍ ഉള്‍പെട്ടിട്ടുണ്ട്. ക്രൂരതകളും വിധ്വംസക പ്രവര്‍ത്തനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് സംഘ്പരിവാര്‍ രാഷ്ട്രീയം.
ഗുജറാത്ത് കൂട്ടക്കൊലയടക്കം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവര്‍ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. ഇത്തരമൊരു പ്രസ്ഥാനത്തില്‍ ഗുണ്ടകള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കുമൊക്കെ ഇടവും ഉന്നത പദവികളും ലഭിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടു തന്നെ അമിത് ഷായ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു വിശ്വാസ്യത നല്‍കുന്നതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ പശ്ചാത്തലം.


ഇങ്ങനെയൊരാള്‍ ഭരണകക്ഷിയുടെ അത്യുന്നത പദവിയിലിരുന്ന് ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലോക സമൂഹത്തിനു മുന്നില്‍ നമ്മുടെ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നതുകൂടിയാണ് ഈ അവസ്ഥ. അതൊഴിവാക്കാന്‍ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അമിത് ഷാ നിയമനടപടികള്‍ നേരിടുക തന്നെ വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago