ഫയര്‍സ്റ്റേഷനുകള്‍ ആധുനികവല്‍കരിക്കും: മുഖ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തെ ഫയര്‍സ്റ്റേഷനുകള്‍ ആധുനികവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വിയ്യൂര്‍ കേന്ദ്രമായി ട്രെയിനിങ് സെന്റര്‍ ആരംഭിക്കും. ഇതിനായി കേന്ദ്രത്തില്‍ നിന്നു 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫയര്‍സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫഌറ്റുകളടക്കമുള്ള ഉയര്‍ന്ന കെട്ടിടങ്ങളിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ 12 കോടി രൂപ ചെലവില്‍ രണ്ടു ടേണ്‍ ടേബിള്‍ ലാഡര്‍ സേനയ്ക്കായി വാങ്ങും. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുത്തി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന് കണ്ണൂര്‍ ഡിവിഷന്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, കൗണ്‍സിലര്‍ ജിഷാ കൃഷ്ണന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇ.ബി പ്രസാദ് പങ്കെടുത്തു. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് മുഖ്യമന്ത്രി നല്‍കിയ ഉപഹാരം ഡയറക്ടര്‍ പത്മനാഭന്‍ ഏറ്റുവാങ്ങി. 10 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ഭൂഗര്‍ഭ ടാങ്കും നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."