മത്സ്യസമൃദ്ധി രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു
രാജാക്കാട്: സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ മത്സ്യോല്‍പ്പാദന മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഫിഷറീസ് വകുപ്പുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2015 - 2018 കാലയളവില്‍ നടപ്പിലാക്കിവരുന്ന മത്സ്യസമൃദ്ധി രണ്ടാംഘട്ട പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു.
രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.എസ്.സതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളായ കെ.റ്റി.അനില്‍, ബിന്ദു സതീശന്‍, എ.ഡി. സന്തോഷ്, റെജി പനച്ചിക്കല്‍, രാധാമണി പുഷ്പരാജന്‍, ബെന്നി പാലാക്കടാന്‍, കെ.കെ രാജന്‍, ജില്ലാ ഫിഷറീസ്ഓഫിസര്‍ സി.ആര്‍ സുരേന്ദ്രന്‍ നായര്‍, മത്സ്യ സമൃദ്ധി പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഡോ.ജോയ്‌സ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് രാജക്കാട്, രാജകുമാരി, സേനാപതി,ബൈസണ്‍വാലി പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."