പാങ്ങ് കടന്നാമുട്ടിയിലെ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ പ്രതിഷേധം
പാങ്ങ്: സ്‌കൂളിനോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്ത്. കുറുവ, പൊന്മള പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പാങ്ങ് കടന്നാമുട്ടി എല്‍.പി സ്‌കൂള്‍ പരിസരത്താണ് ടവര്‍ നിര്‍മാണം.
മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മാണ പ്രവര്‍ത്തനമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 150ലേറെ കുട്ടികള്‍ പഠിക്കുന്ന പാങ്ങ് കടന്നാമുട്ടി പി.എം.എസ്.എ.എല്‍.പി സ്‌കൂളിന് പത്തു മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രവുമായി നിര്‍മാണം പ്രവൃത്തി ആരംഭിച്ചതോടെയാണ് നാട്ടുകാരും സ്‌കൂള്‍ അധികൃതരും ടവര്‍ നിര്‍മാണമാണെന്നറിഞ്ഞത്.
പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ ടവര്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവച്ചു.
സ്‌കൂളിനു സമീപം അങ്കണവാടിയും പ്രവര്‍ത്തിക്കുന്നു@ണ്ട്. ടവര്‍ നിര്‍മിക്കുന്നത് സ്‌കൂളിനു സമീപത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."