ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍
മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍പന നടത്തുന്ന ഭക്ഷണത്തിന്റെ വില പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലവിലുണ്ടെങ്കിലും ജില്ലയിലെ മിക്ക സ്ഥാപനങ്ങളിലും വില വിവര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
ഭക്ഷണ സാധനങ്ങള്‍ക്ക് തോന്നിയ വില ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ പരിശോധിക്കാനും നടപടി സ്വീകരിക്കാനും ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതി രൂപീകരിച്ചു. എല്ലാ സ്ഥാപനങ്ങളിലും വിലവിവരപട്ടികയുടെ പ്രദര്‍ശനം കര്‍ശനമായി നടപ്പാക്കുക എന്നതായിരിക്കും സമിതിയുടെ പ്രാഥമിക കര്‍ത്തവ്യം.
കമ്മിറ്റിയുടെ കണ്‍വീനര്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസറായിരിക്കും. ലീഗല്‍ മെട്രോളജി, പൊലിസ്, ആരോഗ്യം, സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമിതി അംഗങ്ങളായിരിക്കും.
സമിതിയുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാസത്തില്‍ രണ്ട് തവണയെങ്കിലും പരിശോധന നടത്തും. എല്ലാ മാസവും ഒരുതവണയെങ്കിലും നിലവിലുള്ള സാഹചര്യം വിലയിരുത്തുകയും അവലോകനം ചെയ്യുകയും വേണം. കൂടാതെ താലൂക്ക് തലത്തിലും സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അവശ്യ സാധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് നടപടി സ്വീകരിക്കും. താലൂക്ക് തലത്തില്‍ സപ്ലൈ ഓഫീസര്‍മാരുടെയും റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
ജില്ലാ സമിതിയുടെ പ്രവര്‍ത്തനങ്ങളും നടപടികളും അടുത്ത മാസം അഞ്ചിനകം സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് അയക്കും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡിവൈ.എസ്.പി എം. ഉല്ലാസ് കുമാര്‍, സെയില്‍ ടാക്‌സ് ഓഫിസര്‍ പി. ഹരിദാസന്‍, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. വേലായുധന്‍, ലീഗല്‍ മെട്രോളജി ഓഫിസര്‍ സിറാജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."